അനുരഞ്ജനം ഫലം കണ്ടു; തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമനയ്ക്കായി ആന്റണി രാജു പ്രചാരണത്തിനിറങ്ങും; ഇന്ന് വഞ്ചിയൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർത്ഥി സുധീർ കരമനക്കായി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
അതേസമയം, ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റ് സി.പി.എം ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആന്റണി രാജു പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, വീഡിയോ സന്ദേശത്തിലൂടെ സുധീർ കരമനയ്ക്കായി അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന്, സി.പി.എം നടത്തിയ ചർച്ചകൾക്കൊടുവിലാണ് പടലപ്പിണക്കങ്ങൾ അവസാനിപ്പിച്ച് മുന്നണിക്കായി ഒന്നിച്ചിറങ്ങാൻ തീരുമാനമായത്.
തൊണ്ടിമുതൽ കേസിലെ കോടതി വിധിയെത്തുടർന്ന് സിറ്റിംഗ് എം.എൽ.എയായ ആന്റണി രാജുവിന് ഇക്കുറി മത്സരിക്കാൻ കഴിയില്ല. അതേസമയം, വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ ജനാധിപത്യ കേരള കോൺഗ്രസിന് കഴിയാതെ വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫ് നേതൃത്വം സുധീർ കരമനയെ രംഗത്തിറക്കിയത്. ആന്റണി രാജുവിന്റെ പിന്തുണയോടെ മണ്ഡലം നിലനിർത്താനാകുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് നിലവിൽ ഇടതുമുന്നണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."