HOME
DETAILS

ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ ഭക്ഷണത്തിന് അധികവില ഈടാക്കരുത്; ഹോട്ടലുകള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്രം

  
March 26, 2026 | 4:28 AM

Stop Charging Extra for Gas Shortage Consumer Authority Issues Warning to Restaurants

 

ന്യൂഡല്‍ഹി: എല്‍പിജി (LPG) നിയന്ത്രണത്തിന്റെ മറവില്‍ ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്ന ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കുമെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). ഗ്യാസ് സര്‍ചാര്‍ജ്, എല്‍പിജി ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ നീക്കം.

നിയമവിരുദ്ധം- മുമ്പ് കേന്ദ്രം നിരോധിച്ച 'സര്‍വീസ് ചാര്‍ജിന്' സമാനമാണ് ഇത്തരം അധിക ചാര്‍ജുകളെന്ന് അതോറിറ്റി വിലയിരുത്തി. ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

ഉപഭോക്താക്കളുടെ അവകാശം- ബില്ലില്‍ ഇത്തരം അധിക ചാര്‍ജുകള്‍ കണ്ടാല്‍ അത് ഒഴിവാക്കാന്‍ ഉപഭോക്താവിന് ആവശ്യപ്പെടാം. ആരെയും അധിക തുക നല്‍കാന്‍ നിര്‍ബന്ധിക്കരുത്.

പരാതി നല്‍കാവുന്നതാണ്, ഹോട്ടലുകള്‍ തുക കുറയ്ക്കാന്‍ തയ്യാറാകാത്ത പക്ഷം ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാവുന്നതാണ്.

പരാതിപ്പെടേണ്ടത് എങ്ങനെ?

ഹെല്‍പ്പ് ലൈന്‍ നമ്പറായ 1915 എന്ന നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാം.

ആപ്പ്/പോര്‍ട്ടല്‍- നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയോ ഇജാഗ്രിതി (e-Daakhil) പോര്‍ട്ടല്‍ വഴിയോ ഉപഭോക്തൃ കമ്മീഷന് പരാതി നല്‍കാം.

ഗ്യാസ് ക്ഷാമം മുതലെടുത്ത് നടത്തുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന കര്‍ശനമാക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

 

The Central Consumer Protection Authority (CCPA) has warned hotels and restaurants against levying extra charges like 'Gas Surcharge' or 'LPG Charge' on food bills, calling such practices illegal and a violation of consumer rights.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago