HOME
DETAILS

'പരമോന്നത നേതാവാകാന്‍ എന്നോട് ഇറാന്‍ ആവശ്യപ്പെട്ടു, ഞാന്‍ പറഞ്ഞു 'നോ താങ്ക്‌സ്'  ട്രംപിന്റെ പുതിയ അവകാശവാദം

  
Web Desk
March 26, 2026 | 7:22 AM

trump claims iran asked him to become supreme leader says he declined

വാഷിങ്ടണ്‍: ഓരോരൊ അവകാശവാദങ്ങള്‍ ഇറാന്‍ തള്ളുമ്പോഴും പുതിയ ഒരെണ്ണവുമായി രംഗത്തെത്തുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവാകാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ട്രംപിന്റെ പുതിയ അവകാശ വാദം. ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് തന്റെ അവകാശ വാദം ശരിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് യു.എസ് പ്രസിഡന്റിന്റെ ശ്രമം. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന ട്രംപിന്റെ വാദം ഇറാന്‍ നിഷേധിച്ചിരുന്നു. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫണ്ട് ശേഖരണ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് അസാധാരണ പ്രസ്താവന നടത്തിയത്.

'ഇറാന്റെ തലവന്‍ എന്നതിനേക്കാള്‍ കുറഞ്ഞ പദവി ആഗ്രഹിച്ച ഒരു രാജ്യത്തിന്റെ തലവന്‍ ഒരിക്കലും ഉണ്ടായിട്ടില്ല,'  എന്‍.ആര്‍.സി.സി വാര്‍ഷിക ത്താഴവിരുന്നില്‍ ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ അവരെ വളരെ വ്യക്തമായി കേള്‍ക്കുന്നു. അവര്‍ പറയുന്നു. എനിക്ക് അത് വേണ്ട. നിങ്ങളെ അടുത്ത സുപ്രിം നേതാവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇല്ല, നന്ദി. എനിക്ക് അത് വേണ്ട.'- ട്രംപ് പറഞ്ഞു.

ഉന്നത നേതാക്കളില്‍ പലരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിത് കാരണം ഇറാനില്‍ ഒരു അധികാര ശൂന്യത നിലനില്‍ക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യങ്ങളും മറ്റും പ്രചാരണം നടത്തുന്നതിനിടയിലാണ് ഈ പരാമര്‍ശങ്ങള്‍. കഴിഞ്ഞ മാസം ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ മുജ്തബ ഖാംനഈയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.  

former us president donald trump claims that iran once asked him to become its supreme leader, but he says he declined the offer.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  6 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  6 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  6 days ago
No Image

ദുബൈയിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ മാറ്റം; പുതിയ സുരക്ഷാ ഫീച്ചറുകളും ഇനി പാഠ്യപദ്ധതിയുടെ ഭാഗം

uae
  •  6 days ago
No Image

'ഇനി ആ നീല ജേഴ്‌സിയെക്കുറിച്ച് ചിന്തിക്കുന്നില്ല'; തിരിച്ചുവരവ് വാർത്തകൾ തള്ളി ഭുവനേശ്വർ കുമാർ

Cricket
  •  6 days ago
No Image

ഇടിമിന്നൽ ജാഗ്രത: ചെയ്യേണ്ടതും ചെയ്യരുതാത്തതും; സുരക്ഷിതരായിരിക്കാൻ പാലിക്കാം ഈ കാര്യങ്ങൾ

Kerala
  •  6 days ago
No Image

മലപ്പുറം പൂക്കോട്ടൂരിൽ തോട്ടിൽ വീണ് നാലും ഏഴും വയസ്സുള്ള കുട്ടികൾ മരിച്ചു

Kerala
  •  6 days ago
No Image

റാസൽഖൈമയിൽ അണക്കെട്ടിൽ വീണ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

uae
  •  6 days ago
No Image

നാണക്കേടിന്റെ റെക്കോർഡുമായി പാക് പട; ചരിത്രം തിരുത്തി ബംഗ്ലാദേശ്, സ്വന്തം മണ്ണിൽ ആദ്യ ടെസ്റ്റ് വിജയം

Cricket
  •  6 days ago
No Image

മരണമുഖത്ത് നിന്നും കാർ ഡ്രൈവർക്ക് രക്ഷകരായി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ്

uae
  •  6 days ago