HOME
DETAILS

ട്രെയിനില്‍ പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; ബെഡ് റോള്‍ ജീവനക്കാരന്‍ പിടിയില്‍

  
March 26, 2026 | 7:34 AM

mother steps out to buy water bedroll staff arrested for sexually assaulting 10-Year-Old girl alone in train

 

കോഴിക്കോട്: ഓഖ-എറണാകുളം എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പത്തുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. ട്രെയിനിലെ ബെഡ് റോള്‍ ജീവനക്കാരനായ കാണ്‍പൂര്‍ സ്വദേശി നന്‍ഹക്കു ബങ്കേലാല്‍ (30) ആണ് റെയില്‍വേ പൊലിസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ (POCSO) വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വെള്ളം വാങ്ങാനായി പ്ലാറ്റ്‌ഫോമില്‍ ഇറങ്ങിയ സമയത്താണ് പ്രതി അതിക്രമം നടത്തിയത്. കുട്ടി തനിച്ചാണെന്ന് കണ്ട് അരികിലെത്തിയ പ്രതി മോശമായി പെരുമാറുകയായിരുന്നു. അമ്മ തിരികെ എത്തിയപ്പോള്‍ കുട്ടി വിവരം പറയുകയും ഉടന്‍ തന്നെ റെയില്‍വേ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വച്ച് പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ എറണാകുളത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് റെയില്‍വേ പൊലിസ് എസ്.ഐ സി. പ്രദീപ് കുമാര്‍, എ.എസ്.ഐമാരായ ഷമീര്‍, സുനീഷ്, വനിതാ പൊലിസ് ഉദ്യോഗസ്ഥരായ ജാനി, രന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

A 30-year-old railway bedroll staff from Uttar Pradesh was arrested under the POCSO Act for sexually harassing a minor girl on the Okha-Ernakulam Express while her mother was briefly away from her seat at Kannur station.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  9 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  9 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  9 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  9 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  9 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  9 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  9 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  9 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  9 days ago