അബുദബിയിലെ ഇറാൻ ആക്രമണം: കൊല്ലപ്പെട്ടത് ഇന്ത്യൻ പൗരനും പാക് പൗരനും; ആകെ മരണം 11 ആയി
അബുദബി: യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെച്ചത് ഇന്ത്യക്കാരനും പാകിസ്ഥാനിയുമെന്ന് റിപ്പോർട്ട്. അബുദബിയിലെ സ്വീഹാൻ സ്ട്രീറ്റിലുണ്ടായ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ ഇറാൻ ആക്രമണങ്ങളെത്തുടർന്ന് യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 11 ആയി ഉയർന്നു.
ഇന്ന് രാവിലെ ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ, തകർക്കപ്പെട്ട ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ വീണതാണ് ആളപായത്തിന് കാരണമായത്. സംഭവസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിൽ ഒരു ഇന്ത്യക്കാരനും ഒരു ഇമാറാത്തി പൗരനും ഒരു ജോർദാനിയൻ പൗരനും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവസ്ഥലത്ത് ഉടൻ തന്നെ അടിയന്തര വിഭാഗം എത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
death toll rises to 11 after iran attack in abu dhabi, with indian and pakistani nationals among victims. authorities tighten security as tensions escalate in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."