HOME
DETAILS

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ നമ്പർ പ്ലേറ്റുകളുടെ നിര, നഷ്ടപ്പെട്ടവർ എന്തുചെയ്യണം? നടപടിക്രമങ്ങൾ അറിയാം

  
March 26, 2026 | 12:12 PM

heavy rain in uae number plates scattered on roads what to do if your plate is lost

ദുബൈ: യുഎഇയിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ റോഡരികുകളിൽ വീണ്ടും പഴയൊരു കാഴ്ച പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വെള്ളപ്പാച്ചിലിൽ വാഹനങ്ങളിൽ നിന്ന് അടർന്നുപോയ നമ്പർ പ്ലേറ്റുകൾ. 2024 ഏപ്രിലിലുണ്ടായ ചരിത്രപ്രസിദ്ധമായ പ്രളയത്തിന് സമാനമായി, ഇത്തവണയും വിവിധ ഇമാറാത്തുകളിലെ നടപ്പാതകളിലും റോഡരികുകളിലും ഉടമസ്ഥരെ കാത്ത് നിരവധി നമ്പർ പ്ലേറ്റുകളാണ് നിരത്തിവെച്ചിരിക്കുന്നത്.

ഷാർജയിലെ നെസ്റ്റോ മുവൈലയ്ക്ക് സമീപം നിരവധി നമ്പർ പ്ലേറ്റുകൾ കണ്ടെത്തിയതായി പ്രവാസിയായ സനീഹ് ഹസൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇവ സുരക്ഷിതമായി ഒരിടത്ത് ശേഖരിച്ചു വെച്ചിട്ടുണ്ടെന്നും നഷ്ടപ്പെട്ടവർക്ക് അവിടെയെത്തി കൈപ്പറ്റാമെന്നും അദ്ദേഹം വ്യക്തമാക്കി. അബുദബിയിലെ അസദ് എൽ അബ്ബാസും സമാനമായ രീതിയിൽ തന്റെ റെസിഡൻഷ്യൽ കോംപ്ലക്സിന് മുന്നിൽ നിന്ന് ലഭിച്ച നമ്പർ പ്ലേറ്റിന്റെ ഉടമയെ കണ്ടെത്താൻ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശ്രമം നടത്തുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഉടമ എത്തിയില്ലെങ്കിൽ ഇവ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിക്കാനാണ് തീരുമാനം.

നിയമനടപടികൾ കർശനം: പിഴ 3,000 ദിർഹം വരെ

നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കുന്നത് യുഎഇയിൽ ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ്. ദുബൈയിൽ നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിച്ചാൽ 3,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. അബുദബിയിലാകട്ടെ കേടായതോ നഷ്ടപ്പെട്ടതോ ആയ പ്ലേറ്റുകൾ ഉപയോഗിച്ചാൽ 400 ദിർഹം ആണ് പിഴ.

നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടാൽ എന്തുചെയ്യണം?

നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ട വാഹന ഉടമകൾ താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്:

ദുബൈയിൽ:

ദുബൈ പൊലിസ് വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി 'ലോസ്റ്റ് ഐറ്റം സർട്ടിഫിക്കറ്റ്' (Lost Item Certificate) ഓൺലൈനായി അപേക്ഷിക്കുക.

സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം ആർടിഎ (RTA) വെബ്‌സൈറ്റ് വഴി പുതിയ പ്ലേറ്റിന് അപേക്ഷിക്കുകയും നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് അത് കൈപ്പറ്റുകയും ചെയ്യാം.

അബുദബിയിൽ:

അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ പ്ലേറ്റ് നഷ്ടപ്പെട്ട വിവരം റിപ്പോർട്ട് ചെയ്യുക.

തുടർന്ന് TAMM പ്ലാറ്റ്‌ഫോം വഴിയോ അബുദബി പൊലിസ് ആപ്പ് വഴിയോ പുതിയ പ്ലേറ്റിന് അപേക്ഷിക്കാം.

ഷാർജയിൽ:

ഷാർജ പൊലിസ് വെബ്‌സൈറ്റ്/ആപ്പ് വഴി റിപ്പോർട്ട് ചെയ്ത് സർട്ടിഫിക്കറ്റ് കൈപ്പറ്റുക.

ഇതിന് ശേഷം തസ്ജീൽ (Tasjeel) പോലുള്ള വാഹന പരിശോധനാ കേന്ദ്രങ്ങൾ വഴി പുതിയ പ്ലേറ്റ് സ്വന്തമാക്കാം.

റോഡരികിൽ ആരുടെയെങ്കിലും നമ്പർ പ്ലേറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അടുത്തുള്ള പൊലിസ് സ്റ്റേഷനിലോ കസ്റ്റമർ സർവീസ് സെന്ററിലോ ഏൽപ്പിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

heavy rain in uae leaves number plates scattered across roads. here’s what vehicle owners should do if their plate is lost, including reporting steps and replacement procedures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക സബ്‌സിഡി ഇനി ലഭിക്കില്ല, നിങ്ങള്‍ക്ക് എസ്.എം.എസ് ലഭിച്ചോ? വിശദാംശങ്ങള്‍ ഇങ്ങനെ..

National
  •  8 days ago
No Image

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന് മോദി; എന്തായിരിക്കും കാരണം

Business
  •  8 days ago
No Image

കെ കരുണാകരനും സോണിയാ ഗാന്ധിയും തമ്മില്‍ തെറ്റിയത് പത്മജ വേണുഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി; വെളിപ്പെടുത്തലുമായി കെ.വി തോമസിന്റെ പുസ്തകം

Kerala
  •  8 days ago
No Image

സർക്കാർ നീക്കം ഏകപക്ഷീയം; പൊതുഗതാഗത സംവിധാനം തകരും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

Kerala
  •  8 days ago
No Image

'പട നയിച്ചവൻ നാട് നയിക്കട്ടെ'; ഹൈക്കമാൻഡ് നിർദേശം തള്ളി പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

Kerala
  •  8 days ago
No Image

'മയ്യിത്തുകള്‍ക്ക് പോലും സമാധാനം നല്‍കാത്ത സയണിസ്റ്റ് ഭീകരര്‍' ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളുടെ ഖബറുകള്‍ കുഴിക്കുന്നു

International
  •  8 days ago
No Image

'ഭരണപരാജയം മറയ്ക്കാൻ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു'; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  8 days ago
No Image

പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി; മൃതദേഹം തൊട്ടടുത്ത് സംസ്‌കരിക്കണമെന്ന് കുറിപ്പ്

Kerala
  •  8 days ago
No Image

കേരളത്തിന്റെ അമരത്തേക്ക് കെ.സി? മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക്; നടപടികൾ വേ​ഗത്തിലാക്കി ഹൈക്കമാൻഡ്

Kerala
  •  8 days ago
No Image

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

National
  •  8 days ago