HOME
DETAILS

ഇനി ലണ്ടനും ന്യൂയോർക്കിനുമൊപ്പം; ലോകത്തെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളിൽ വമ്പൻ കുതിപ്പുമായി ദുബൈ

  
March 26, 2026 | 12:58 PM

dubai rises among top global financial hubs alongside london and new york

ദുബൈ: ആഗോള സാമ്പത്തിക രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കി ദുബൈ. ഏറ്റവും പുതിയ 'ഗ്ലോബൽ ഫിനാൻഷ്യൽ സെന്റർ സൂചിക'യിൽ (GFCI) ലോകമെമ്പാടുമുള്ള സാമ്പത്തിക കേന്ദ്രങ്ങളിൽ ഏഴാം സ്ഥാനത്തെത്താണ് ദുബൈ. ഇതാദ്യമായാണ് ഒരു മിഡിൽ ഈസ്റ്റ് നഗരം ഈ പട്ടികയിൽ ഇത്രയും ഉയർന്ന റാങ്കിംഗിൽ എത്തുന്നത്.

ലണ്ടനും ന്യൂയോർക്കിനുമൊപ്പം ഇനി ദുബൈയും

ലണ്ടൻ ആസ്ഥാനമായുള്ള ഇസഡ്/യെൻ (Z/Yen) ഗ്രൂപ്പ് തയ്യാറാക്കിയ സൂചികയിൽ, ലോകത്തെ മുൻനിര സാമ്പത്തിക നഗരങ്ങളായ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ എന്നിവയോടൊപ്പമാണ് ഇപ്പോൾ ദുബൈയുടെ സ്ഥാനം. 137 സാമ്പത്തിക കേന്ദ്രങ്ങളെ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിൽ, ബിസിനസ് അന്തരീക്ഷം, മനുഷ്യവിഭവശേഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ മികച്ച പ്രകടനമാണ് ദുബൈ കാഴ്ചവെച്ചത്.

ലക്ഷ്യം 2033; ലോകത്തെ മികച്ച നാലിൽ ഒന്ന്

2033-ഓടെ ലോകത്തെ മികച്ച നാല് സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നായി മാറുക എന്ന ദുബൈയുടെ ദീർഘകാല സാമ്പത്തിക അജണ്ടയുടെ (D33) ഭാഗമായാണ് ഈ നേട്ടം. അന്താരാഷ്ട്ര നിക്ഷേപകർക്ക് ദുബൈയിലുള്ള വിശ്വാസമാണ് ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

"ദുബൈയുടെ സാമ്പത്തിക കാഴ്ചപ്പാടിന്റെ ശക്തിയും അന്താരാഷ്ട്ര ധനകാര്യ സമൂഹം നമ്മുടെ വ്യവസ്ഥിതിയിൽ അർപ്പിക്കുന്ന വിശ്വാസവുമാണ് ഈ ഏഴാം റാങ്ക് തെളിയിക്കുന്നത്." ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് പറഞ്ഞു.

ഡിഐഎഫ്‌സിയുടെ (DIFC) നിർണ്ണായക പങ്ക്

ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ (DIFC) വളർച്ചയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ചാലകശക്തി. നിലവിൽ 9,000-ത്തിലധികം സജീവ കമ്പനികളും 50,000-ത്തിലധികം ജീവനക്കാരും ഡിഐഎഫ്‌സിക്ക് കീഴിലുണ്ട്. ബാങ്കിംഗ്, ഫിൻടെക് (FinTech), ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെ നൂതനമായ മാറ്റങ്ങൾ ദുബൈയെ ആഗോള നിക്ഷേപകരുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റി.

വെറുമൊരു സാമ്പത്തിക കേന്ദ്രം എന്നതിലുപരി സാങ്കേതിക വിദ്യയിലും ദുബൈ മുന്നേറുകയാണ്. ഡിഐഎഫ്‌സി ഇന്നൊവേഷൻ ഹബ്ബ്, ദുബൈ എഐ കാമ്പസ് എന്നിവ വഴി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഫിനാൻസ് എന്നീ മേഖലകളിൽ വലിയ കുതിച്ചുചാട്ടമാണ് എമിറേറ്റ് നടത്തുന്നത്. ഏഷ്യയെയും യൂറോപ്പിനെയും അമേരിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാമ്പത്തിക പാലമായി ദുബൈ മാറിയെന്ന് ഡിഐഎഫ്‌സി അതോറിറ്റി സിഇഒ ആരിഫ് അമീരി വ്യക്തമാക്കി.

dubai records a major surge among the world’s leading financial centers, joining london and new york as a top global hub driven by investment growth and strong economic policies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  a day ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  a day ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  a day ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  a day ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  a day ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  2 days ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 days ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago