HOME
DETAILS

പഠിപ്പിക്കുന്നതിനിടെ പ്രണയാഭ്യർത്ഥന; മെഡിക്കൽ കോളേജ് പ്രൊഫസറെ ചെരിപ്പൂരി തല്ലി വിദ്യാർഥിനി; പിന്നാലെ ക്യാമ്പസിൽ കൂട്ടത്തല്ല്

  
Web Desk
March 26, 2026 | 3:48 PM

student hits medical college professor with slipper after classroom proposal leads to mass brawl on campus

ബെം​ഗളൂരു: ക്ലാസ് മുറിയിൽ വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തിയ അസിസ്റ്റന്റ് പ്രഫസറെ വിദ്യാർഥികൾ മർദിച്ചു. കർണാടക തുമകൂരുവിലെ ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തെത്തുടർന്ന് അബ്ദുൽ എന്ന പ്രഫസറെ കോളജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് പ്രഫസർ വിദ്യാർഥിനിയോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

"ഈ ബാച്ച് എനിക്ക് നൽകിയ സ്നേഹം തടയാൻ എനിക്കായില്ല. നിങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പെൺകുട്ടിയോട് എനിക്ക് പ്രണയാഭ്യർഥന നടത്തണം. എല്ലാവർക്കും ഞാൻ മിഠായി വിതരണം ചെയ്യും" എന്ന് വിദ്യാർഥികളോട് പറഞ്ഞ ശേഷമാണ് അദ്ദേഹം പെൺകുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞത്. അധ്യാപകന്റെ പെരുമാറ്റത്തിൽ പ്രകോപിതയായ വിദ്യാർഥിനി ഉടൻ തന്നെ തടയുകയും പ്രിൻസിപ്പലിനോട് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പെൺകുട്ടി തന്നോട് നേരത്തെ പ്രണയം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിന് തന്റെ പക്കൽ സിസിടിവി തെളിവുണ്ടെന്നുമാണ് പ്രഫസർ അവകാശപ്പെട്ടത്. എന്നാൽ പെൺകുട്ടി ഇത് ശക്തമായി നിഷേധിച്ചു. തുടർന്ന് "നമുക്ക് നാളെ സംസാരിക്കാം" എന്ന് പറഞ്ഞ് മിഠായി വിതരണം ചെയ്ത് ക്ലാസിന് പുറത്തേക്ക് പോകാൻ ശ്രമിച്ച പ്രഫസറെ മറ്റ് വിദ്യാർഥികൾ തടഞ്ഞതോടെയാണ് രംഗം വഷളായത്.

വിവരമറിഞ്ഞെത്തിയ മറ്റ് വിദ്യാർഥികൾ പ്രഫസറെ വളയുകയും തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ വിദ്യാർഥിനി അധ്യാപകനെ ചെരിപ്പുകൊണ്ട് അടിച്ചു. പ്രകോപിതരായ വിദ്യാർഥികൾ ക്യാമ്പസിലുടനീളം പ്രഫസറെ ഓടിച്ചു മർദിച്ചു. അദ്ദേഹത്തിന്റെ കാറിന് സമീപം വെച്ചും മർദനമേറ്റു. പരുക്കേറ്റ അധ്യാപകൻ ഒടുവിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അച്ചടക്ക ലംഘനവും അധ്യാപക പദവിക്ക് നിരക്കാത്ത പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തത്.

 

In a dramatic incident at Sri Siddhartha Medical College in Tumakuru, Karnataka, an assistant professor named Abdul was suspended and beaten by students after he publicly proposed to a female student during a lecture.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago