രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്ന മുഖ്യമന്ത്രിക്ക് മോദിയെ കുറിച്ച് പറയാന്‍ ഭയം; കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: മോദിയെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരുമോയെന്ന പേടിയാണ് അദ്ദേഹത്തിന്. സിപിഎം ഇപ്പോള്‍ പണിയെടുക്കുന്നത് ബിജെപിക്ക് വേണ്ടിയാണെന്നും കെസി പറഞ്ഞു.
പിണറായി വിജയനെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി ഉണ്ടാവാത്തതിന് കാരണം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീലാണ്. മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാഹുല്‍ ഗാന്ധിയെ കുറിച്ച് മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. ഇത് സിപിഎമ്മിന്റെ പരാജയ ഭീതിയാണ് തുറന്ന് കാട്ടുന്നത്.
രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്വാധീനം പിണറായി വിജയന് അറിയാം. സ്റ്റാലിന്‍ പോലുള്ള മുഖ്യമന്ത്രിമാര്‍ ആര്‍ജ്ജവത്തോടെ നിലപാടെടുക്കുന്നു. എന്നാല്‍ കേരളത്തിന്റെ മുഖ്യമന്ത്രി അങ്ങനെയല്ല. ബിജെപിയുമായുള്ള ഡീല്‍ കാര്യങ്ങള്‍ പുറത്തുവന്നപ്പോഴുള്ള അപകര്‍ഷതാ ബോധമാണ് രാഹുല്‍ ഗാന്ധിയെ കുറിച്ച് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണം,' കെസി വേണുഗോപാല്‍ പറഞ്ഞു.
മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ അടുക്കളയുടെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും വീട്ടമ്മമാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ പ്രഖ്യാപിച്ച വീടുകള്‍ പൂര്‍ത്തീകരിക്കുമെന്നും, ഈ സര്‍ക്കാരിനെ പുറത്താക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
aicc general secretary k.c. venugopal said that chief minister pinarayi vijayan is afraid to speak about narendra modi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."