ഗ്യാസ് കുറ്റി തരാനുണ്ടോ? മൂന്നാറിലേക്ക് ഫ്രീ ട്രിപ്പ്; വ്യത്യസ്ത ഓഫറുമായി ഹോട്ടല്‍
കൊച്ചി: ഗ്യാസ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വ്യത്യസ്ത ഓഫറുമായി ഹോട്ടലുകള്‍. കട അടച്ചിടുന്നത് ഒഴിവാക്കാന്‍ പാചകവാതകം നല്‍കുന്നവര്‍ക്ക് മൂന്നാറിലേക്ക് വിനോദയാത്ര ഓഫര്‍ ചെയ്തിരിക്കുകയാണ് ആലുവയിലെ ഒരു ഹോട്ടല്‍.
17 മുതല്‍ 19ന്റെ വരെ സിലിണ്ടറുകള്‍ താല്‍ക്കാലികമായി നല്‍കുന്നവര്‍ക്കാണ് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത് ആലുവയിലെ സാഗര്‍ ഹോട്ടലാണ്. ഒരു ദിവസത്തെ യാത്രാ പാക്കേജാണ് വാഗ്ദാനം.
അതേസമയം പാചകവാതക ക്ഷാമം വലിയ പ്രതിസന്ധിയാണ് ഹോട്ടല്‍ മേഖലയില്‍ സൃഷ്ടിച്ചത്. വീടുകളിലെ പാചകവാതകം ഹോട്ടലുകളില്‍ ഉപയോഗിക്കാന്‍ പാടില്ല. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം എല്‍പിജി ചാര്‍ജ്, ഗ്യാസ് ചാര്‍ജ് എന്നീ പേരുകളില്‍ അധിക തുക ഈടാക്കരുതെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇന്ന് നിര്‍ദേശിച്ചിരുന്നു.
അതേസമയം രാജ്യത്ത് ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ 60 ദിവസത്തേക്കാവശ്യമായ ഇന്ധന ശേഖരമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. മനപ്പൂർവ്വം പരിഭ്രാന്തി സൃഷ്ടിക്കാനായി നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും വ്യക്തമാക്കി.
ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ, തന്ത്രപ്രധാനമായ സംഭരണികൾ എന്നിവയുൾപ്പെടെ ഏകദേശം 60 ദിവസത്തെ സ്റ്റോക്ക് നിലവിൽ രാജ്യത്തുണ്ട്. അടുത്ത രണ്ട് മാസത്തേക്കാവശ്യമായ അസംസ്കൃത എണ്ണയുടെ വിതരണം ഇന്ത്യൻ കമ്പനികൾ ഇതിനകം തന്നെ ഉറപ്പാക്കിയിട്ടുണ്ട്. വിതരണ ശൃംഖലയിൽ യാതൊരു തടസ്സവുമില്ല. രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകൾ 100 ശതമാനത്തിലധികം ശേഷിയിലാണ് പ്രവർത്തിക്കുന്നത്.
"ആഗോളതലത്തിൽ എന്ത് പ്രതിസന്ധിയുണ്ടായാലും ഓരോ ഇന്ത്യൻ പൗരനും അടുത്ത രണ്ട് മാസത്തേക്ക് തടസ്സമില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കിയിട്ടുണ്ട്. കരുതൽ ശേഖരം കുറവാണെന്ന വാദങ്ങൾ അവഗണനയോടെ തള്ളിക്കളയണം" എന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
amid a worsening gas shortage, hotels are coming up with different offers. a hotel in aluva is offering a leisure trip to munnar for those who supply cooking gas, to avoid shutting down the business.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."