HOME
DETAILS

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പത്രിക പിൻവലിച്ചു; ജില്ലയിൽ ഇനി ഏഴിടത്ത് മത്സരം

  
March 26, 2026 | 5:01 PM

sdpi withdraws mankada candidate now contesting in seven constituencies in the district

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിൽ മങ്കട മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർഥി സി.എച്ച്. അഷ്റഫ് പത്രിക പിൻവലിച്ചു. ഇതോടെ മങ്കടയിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം നാലായി ചുരുങ്ങി. മഞ്ചേശ്വരത്തിന് പിന്നാലെയാണ് മങ്കടയിലും സ്ഥാനാർഥിയെ പിൻവലിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.

മങ്കടയിൽ ഇനി നാല് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മഞ്ഞളാംകുഴി അലി (യു.ഡി.എഫ് - സിറ്റിങ് എം.എൽ.എ), കുന്നത്ത് മുഹമ്മദ് (എൽ.ഡി.എഫ് സ്വതന്ത്രൻ), ലിജോയ് പോൾ (എൻ.ഡി.എ) ഇവർക്ക് പുറമെ ഒരു സ്വതന്ത്ര സ്ഥാനാർഥിയും രംഗത്തുണ്ട്.

മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ എട്ടിടത്ത് മത്സരിക്കാനായിരുന്നു എസ്.ഡി.പി.ഐ ആദ്യം തീരുമാനിച്ചിരുന്നത്. മങ്കടയിൽ പത്രിക പിൻവലിച്ചതോടെ ഇത് ഏഴായി കുറഞ്ഞു. കോട്ടക്കൽ, തവനൂർ, കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, പൊന്നാനി, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലാണ് ഇനി മത്സരിക്കുന്നത്. വേങ്ങര മണ്ഡലത്തിൽ ഇടത് സ്വതന്ത്രൻ സബാഹിന് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 9 മണ്ഡലങ്ങളിൽ ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യം പിന്നീട് തീരുമാനിക്കും.

ഫാഷിസത്തെ പരാജയപ്പെടുത്തുക എന്ന വിശാല താൽപര്യം മുൻനിർത്തിയാണ് മഞ്ചേശ്വരത്തും മങ്കടയിലും പത്രിക പിൻവലിച്ചതെന്ന് എസ്.ഡി.പി.ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുസ്‌ലിം കോഓഡിനേഷൻ കൺവീനർ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം. നിലവിൽ സംസ്ഥാനത്താകെ 45 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്. നേതാക്കളുടെ ജയിൽ മോചനത്തിനോ സാമ്പത്തിക സ്രോതസ്സ് ഭയന്നോ ആണ് പത്രിക പിൻവലിച്ചതെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പാർട്ടി ഭാരവാഹികൾ പറഞ്ഞു.

അതേസമയം, മഞ്ചേശ്വരത്ത് പത്രിക പിൻവലിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് സ്ഥാനാർഥിയായിരുന്ന കെ.എം. അഷ്റഫ് പാർട്ടി ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. പത്രിക പിൻവലിക്കാൻ സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശത്തിൽ അതൃപ്തി രേഖപ്പെടുത്തി അദ്ദേഹം ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് പത്രിക നൽകിയതെന്നും അവർ തന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

In a significant move during the final phase of election nominations, the Social Democratic Party of India (SDPI) has withdrawn its candidate, C.H. Ashraf, from the Mankada constituency. This follows a similar withdrawal in Manjeshwaram, where the party decided to pull out to avoid splitting votes against "fascist forces."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  7 days ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  7 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  7 days ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  7 days ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  7 days ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  7 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  7 days ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  7 days ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  7 days ago