HOME
DETAILS

മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിൽ 

  
March 26, 2026 | 5:24 PM

nurses pay hike talks fail 26 private hospitals face strike from tomorrow

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നടന്ന മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. ഇതോടെ, യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ നാളെ മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കും. മാനേജ്മെന്റുകളുമായി ധാരണയിലെത്താൻ സാധിക്കാത്ത 26 ആശുപത്രികളിൽ നാളെ മുതൽ സമ്പൂർണ പണിമുടക്ക് നടക്കുമെന്ന് സംഘടന അറിയിച്ചു.

ഹൈക്കോടതി നിയോഗിച്ച മുതിർന്ന അഭിഭാഷകന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ നടന്നത്. ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്ന് മധ്യസ്ഥൻ കൂടുതൽ സമയം തേടിയിരുന്നു. എന്നാൽ, പ്രധാന ആവശ്യങ്ങളിൽ മാനേജ്മെന്റുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമായത്.

ശമ്പളവർധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഹൈക്കോടതി മധ്യസ്ഥ ചർച്ചയ്ക്ക് നിർദേശിച്ചത്. ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് യു.എൻ.എയുടെ തീരുമാനം. 26 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുന്നത് ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.

 

Mediation talks between the United Nurses Association (UNA) and private hospital managements, overseen by a High Court-appointed mediator, have ended in a stalemate. The dispute centers on the long-standing demand for a basic salary revision to 40,000 rupees.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  2 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  2 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  2 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  2 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  2 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  2 days ago