HOME
DETAILS

'ഓടിപ്പോകാൻ ഒരിടവുമില്ല'; അഞ്ചിൽ ഒരാൾ അഭയാർഥി; ലെബനൻ വൻ മാനുഷിക ദുരന്തത്തിലേക്കെന്ന് യുഎൻ

  
Web Desk
March 27, 2026 | 2:34 PM

no place to run one in five displaced lebanon facing a major humanitarian catastrophe warns un

ബെയ്‌റൂട്ട്: ഇസ്റാഈൽ അധിനിവേശം ശക്തമായതോടെ ലെബനൻ അതീവ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ. പത്ത് ലക്ഷത്തിലധികം സാധാരണക്കാർ ഇതിനകം വീടുകളിൽ നിന്ന് പലായനം ചെയ്തതായും ഇവർക്ക് സുരക്ഷിതമായി ഇരിക്കാൻ ഒരിടവുമില്ലാത്ത അവസ്ഥയാണെന്നും നോർവീജിയൻ റിലീഫ് കൗൺസിൽ (NRC) മുന്നറിയിപ്പ് നൽകി. ലെബനൻ പ്രദേശത്തിന്റെ ഏകദേശം 14 ശതമാനത്തോളം ഇപ്പോൾ  നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവിന് കീഴിലാണെന്ന് എൻആർസി കൺട്രി ഡയറക്ടർ മൗറീൻ ഫിലിപ്പോൺ പറഞ്ഞു. അൽ ജസീറയോട് സംസാരിക്കുകയായിരുന്നു അവർ.

പലായനം ചെയ്യാൻ ഉത്തരവുണ്ടെങ്കിലും ഭൂരിഭാഗം സാധാരണക്കാരും കുടുങ്ങിക്കിടക്കുകയാണ്. യുദ്ധനിയമപ്രകാരം ഒരു സിവിലിയൻ ഒഴിഞ്ഞുപോയാലും ഇല്ലെങ്കിലും അവർക്ക് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ പരിരക്ഷ ലഭിക്കണമെന്ന് ഫിലിപ്പോൺ ഓർമ്മിപ്പിച്ചു. ലക്ഷക്കണക്കിന് അഭയാർഥികളെ സഹായിക്കാൻ പണം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്. സഹായപ്രവർത്തകരെയും സിവിലിയന്മാരെയും ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇറാനെതിരായ യുഎസ്-ഇസ്റാഈൽ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ ലെബനൻ ഒരു വലിയ ദുരന്തത്തിന്റെ വക്കിലാണെന്ന് യുഎൻ അഭയാർത്ഥി ഏജൻസി (UNHCR) വ്യക്തമാക്കി. മാർച്ച് 2-ന് ശേഷം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്റാഈൽ ആക്രമണം കടുപ്പിച്ചതോടെ രാജ്യത്തെ ജനസംഖ്യയിലെ അഞ്ചിൽ ഒരാൾ എന്ന കണക്കിന് ആളുകൾ അഭയാർത്ഥികളായി മാറി. സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമാണെന്ന് യുഎൻഎച്ച്സിആർ പ്രതിനിധി കരോലിന ലിൻഡ്ഹോം ബില്ലിംഗ് പറഞ്ഞു.

അതേസമയം തെക്കൻ ലെബനനിലെ സിഡോൺ ജില്ലയിലുള്ള സക്സാക്കിയ പട്ടണത്തിൽ ഇന്ന് ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു. ജനസാന്ദ്രതയുള്ള പ്രദേശത്തെ ഒരു വീടിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ലെബനീസ് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

 

 

The Norwegian Refugee Council and the UN have warned that Lebanon is facing a catastrophic humanitarian crisis. As Israeli strikes intensify, over 1.2 million people one in every five residents have been forced to flee their homes. With nearly 14% of the country under evacuation orders, aid agencies say civilians literally have "nowhere left to run."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  3 days ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  3 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  3 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  3 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  3 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  3 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  3 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  3 days ago