ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു
ഗസ്സ: യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസവുമായി യുഎഇയുടെ വാഹനവ്യൂഹം വീണ്ടും ഗസ്സയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം നടപ്പിലാക്കുന്ന 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' (Operation Chivalrous Knight 3) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അവശ്യസാധനങ്ങളും മാനുഷിക സഹായങ്ങളും എത്തിച്ചത്.
ഗസ്സയിലെ കുട്ടികൾക്കുള്ള നൂറുകണക്കിന് ടൺ വസ്ത്രങ്ങളാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. കടുത്ത ദാരിദ്ര്യവും പ്രതികൂല കാലാവസ്ഥയും നേരിടുന്ന ഗസ്സയിലെ കുടുംബങ്ങൾക്ക് കൈത്താങ്ങാവുക, കുട്ടികൾക്ക് കരുതലും പിന്തുണയും നൽകുക. വസ്ത്രങ്ങൾക്ക് പുറമെ ഭക്ഷണപ്പൊതികളും മറ്റ് അടിസ്ഥാന ആവശ്യങ്ങളും അടങ്ങിയ വിപുലമായ ശേഖരമാണ് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചത്.
ഗസ്സയിലെ ജനങ്ങൾ നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ മാനുഷിക സംഘടനകളുടെ പിന്തുണയോടെ ഈ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സഹായ വിതരണം തടസ്സമില്ലാതെ തുടരുമെന്നും അർഹരായ എല്ലാ കുടുംബങ്ങളിലേക്കും സഹായം എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
As part of the "Operation Chivalrous Knight 3" humanitarian mission, the UAE has delivered its 328th aid convoy to the Gaza Strip. The shipment included 15 trucks carrying 270 tonnes of children's clothing under the "Clothing of Hope" initiative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."