തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് തനിച്ച് താമസിക്കുന്ന അറുപത്തിയഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതായി പരാതി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
ആരുമില്ലാത്ത സമയം നോക്കിയാണ് അക്രമി വീട്ടിൽ അതിക്രമിച്ചു കയറിയത്. പിന്നാലെ വയോധികയെ വെട്ടുകത്തി കാട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ ഇരയുടെ പരാതിയിൽ മംഗലപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലിസ് ഇരയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അക്രമിയെക്കുറിച്ച് പൊലിസിന് സൂചന ലഭിച്ചതായാണ് വിവരം. പ്രതിക്കായി മംഗലപുരം പൊലിസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ പ്രതി പിടിയിലാകുമെന്നാണ് സൂചന.
A 65-year-old woman living alone in Mangalapuram, Thiruvananthapuram, was allegedly sexually assaulted in her home. The incident occurred around 8:00 PM last night when an unidentified assailant forcibly entered her residence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."