HOME
DETAILS

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

  
March 28, 2026 | 7:30 AM

tirupati shocker mother smothers 6-month-old baby to death over non-stop crying

തിരുപ്പതി: കരച്ചിൽ നിർത്താത്തതിലുള്ള പ്രകോപനത്തെത്തുടർന്ന് ആറുമാസം പ്രായമുള്ള സ്വന്തം മകളെ ശ്വാസം മുട്ടിച്ചുകൊന്ന് അമ്മ. തിരുപ്പതി ബോംബാജിഗുണ്ട സ്വദേശിനി ഹേമാവതിയാണ് ക്രൂരകൃത്യത്തിന് അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ച ഹേമാവതിയുടെ വാക്കുകൾ പൊലിസിനെയും ഞെട്ടിച്ചു.

ക്രൂരതയുടെ ആ ഫോൺ കോൾ

"കുഞ്ഞ് രാവിലെ മുതൽ നിർത്താതെ കരയുകയായിരുന്നു. എനിക്ക് നല്ല ദേഷ്യം വന്നു, ഞാൻ അവളെ കൊന്നു. ഇത് എനിക്ക് സന്തോഷവാർത്തയാണ്, പക്ഷേ നിങ്ങൾക്ക് ദുഃഖവാർത്തയാണ്" - കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വെങ്കിടേഷിനെ ഫോണിൽ വിളിച്ച് ഹേമാവതി പറഞ്ഞ വാക്കുകളാണിത്.

ഇഷ്ടികച്ചൂളയിലെ ജോലിക്കിടയിൽ ഈ സന്ദേശം കേട്ട് ഓടിയെത്തിയ വെങ്കിടേഷ് കണ്ടത് ചലനമറ്റ നിലയിൽ കിടക്കുന്ന മകളെയാണ്. ഉടൻ തന്നെ പൊലിസിനെ വിവരമറിയിക്കുകയും ഹേമാവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവം ഇങ്ങനെ:

തിരുപ്പതിയിലെ എൻ.ആർ അഗ്രഹാരത്തിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് വെങ്കിടേഷ്-ഹേമാവതി ദമ്പതികൾ. വ്യാഴാഴ്ച രാവിലെ കുഞ്ഞ് വിശന്നു കരഞ്ഞപ്പോൾ വെങ്കിടേഷ് ഹേമാവതിയെ വിളിച്ചുണർത്തി ഭക്ഷണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വെങ്കിടേഷ് ജോലിക്ക് പോയി. ഇതിന് പിന്നാലെയാണ് ദാരുണ സംഭവം അരങ്ങേറിയത്. കുഞ്ഞിന്റെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഹേമാവതി പൊലിസിനോട് സമ്മതിച്ചു.

അന്വേഷണം മാനസികാരോഗ്യത്തിലേക്ക്

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ സംസാരിച്ച ഹേമാവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദമാണോ (Postpartum Depression) അതോ മറ്റ് പ്രശ്നങ്ങളാണോ പ്രകോപനത്തിന് കാരണമെന്ന് കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തും. ഈ കുഞ്ഞിനെ കൂടാതെ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള മകനും മറ്റൊരു മകളുമുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. വെങ്കിടേഷിന്റെ പരാതിയിൽ കൊലപാതക കുറ്റം ചുമത്തിയാണ് ഹേമാവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാടിനെ നടുക്കിയ ഈ ക്രൂരകൃത്യത്തിന്റെ ഞെട്ടലിലാണ് അയൽവാസികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  5 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  5 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  5 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  5 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 days ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  5 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  5 days ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  5 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  5 days ago