HOME
DETAILS

ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് വമ്പൻ താരങ്ങളില്ല; മുംബൈക്ക് വീണ്ടും തിരിച്ചടി

  
Web Desk
March 28, 2026 | 12:53 PM

will jacks and michell santner will miss first two matches of ipl 2026

മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് സൂപ്പർതാരങ്ങൾ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. ടി-20 ലോകകപ്പിന് ശേഷം നടന്ന സൗത്ത് ആഫ്രിക്കക്കെതിരായ ടി-20 പരമ്പരക്ക് ശേഷം താരം നിലവിൽ ഇന്ത്യയിൽ എത്തിയിട്ടില്ല.

ആദ്യ രണ്ട് മത്സരത്തിന് ശേഷം സാന്റ്നർ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ വിൽ ജാക്‌സും ഇതുവരെ മുംബൈ ക്യാമ്പിൽ എത്തിയിട്ടില്ലെന്നതും ടീമിന് ആശങ്കയാണ്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ഐപിഎല്ലിനെത്താൻ വൈകുന്നത്. ടി-20 ലോകകപ്പിൽ ഇരു താരങ്ങളും മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.

ടൂർണമെന്റിൽ എട്ട് മത്സരങ്ങളിൽ നിന്നും 120 റൺസ് നേടിയ സാന്റ്നർ ബൗളിങ്ങിലും നിർണായകമായ പ്രകടനം നടത്തി. മറുഭാഗത്ത് വിൽ ജാക്സ് നാല് തവണ പ്ലയെർ ഓഫ് ദി പുരസ്‌കാരം നേടിയും തിളങ്ങി. 

അതേസമയം ടീമിലെ പ്രധാന പേസർ ജസ്പ്രിത് ബുംറ ആദ്യ മത്സരത്തിൽ കളിക്കുമോ എന്നതും സംശയത്തിലാണ്. ബുംറ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ എത്തിയതാണ് ടീമിനെ ആശങ്കപ്പെടുത്തുന്നത്. താരത്തിന് പരുക്കേറ്റോ എന്ന കാര്യം വ്യക്തമല്ല. സ്ഥിരമായി ഉള്ള പരിശോധനയ്ക്കായി താരം എത്തിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

മുംബൈ ടീം ക്യാമ്പിൽ ഇതുവരെ ബുംറ ജോയിൻ ചെയ്തിട്ടില്ല. നാളെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. 

Mumbai Indians have suffered a major setback ahead of their first match in the IPL. Two superstars are reportedly set to miss the first two matches of the season. New Zealand captain Mitchell Santner has not yet joined the team. The team is also concerned that England all-rounder Will Jacks has not yet arrived at the Mumbai camp.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  3 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  3 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  3 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  3 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  3 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  3 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  3 days ago