അടിമാലിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 16 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
അടിമാലി: അടിമാലി കുഞ്ചിത്തണ്ണിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.
സ്‌കൂള്‍ ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. ഉടുമ്പന്‍ചോലരണ്ടാംമൈല്‍ റോഡിന്റെ ഭാഗമായ ദേശീയംപവര്‍ഹൗസ് റോഡില്‍ ബ്രോഡ്‌വിന്‍ റിസോര്‍ട്ടിന് സമീപമാണ് അപകടമുണ്ടായത്.
പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളില്‍ നടന്ന ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. അപകടസമയത്ത് മുപ്പതിലധികം കുട്ടികള്‍ വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. വലിയ ശബ്ദത്തോടെ ബസ് ഇടിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."