HOME
DETAILS

ഇതിഹാസത്തെ വീഴ്ത്തി; ഓറഞ്ച് ആർമിക്കൊപ്പം ചരിത്രമെഴുതി ഇഷാൻ കിഷൻ

  
March 28, 2026 | 2:02 PM

ishan kishan set a new captaincy record for srh in ipl 2026

ബാംഗ്ലൂർ: 2026 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിംഗ്. ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പടിതാർ എതിർ ടീമിനെ ബാറ്റിങിനയച്ചു. 

മത്സരത്തിൽ ഹൈദരാബാദിന്റെ ക്യാപ്റ്റനായി കളത്തിലിറങ്ങിയതോടെ ഐപിഎല്ലിൽ ഹൈദരാബാദിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായും ഇഷാൻ മാറി. മുൻ ക്യാപ്റ്റൻ ശിഖർ ധവാനെ മറികടന്നാണ് ഇഷാന്റെ നേട്ടം. 27 വർഷവും 253 ദിവസവും പ്രായമുള്ളപ്പോഴാണ് ഇഷാൻ കിഷന്റെ ഈ നേട്ടം.

ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, മനീഷ് പാണ്ട്യ എന്നിവർക്ക് ശേഷം ഓറഞ്ച് ആർമിയുടെ ക്യാപ്റ്റനാവുന്ന നാലാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഇഷാൻ. ഐപിഎല്ലിൽ ഹൈദരാബാദിനെ നയിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോർഡ് ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസണിന്റെ പേരിലാണ് ഉള്ളത്. 2018ൽ 27 വയസ്സും 244 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു വില്യംസൺ ഹൈദരാബാദിന്റെ ക്യാപ്റ്റൻ കുപ്പായമണിഞ്ഞത്. 

ആഷസ് പരമ്പരക്കിടെ പരുക്കേറ്റ പാറ്റ് കമ്മിൻസ് പൂർണ ഫിറ്റ്നസ് കൈവരിച്ചിട്ടില്ലാത്തതിനാലാണ് കമ്മിൻസിന് തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാവുന്നത്. കമ്മിൻസിന്റെ അഭാവത്തിലാണ് ഇഷാൻ കിഷൻ ഹൈദരാബാദിന്റെ ക്യാപ്റ്റനായെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ ഇഷാൻ കിഷന് സാധിച്ചിരുന്നു. 

ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അഭിഷേക് ശർമയുടെ പേരും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര ടൂർണമെന്റുകളിലും ഇന്ത്യക്ക് വേണ്ടിയും സമീപകാലങ്ങളിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് ഇഷാന്റെ പേര് നായക സ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് റിപ്പോർട്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിന് വേണ്ടി 517 റൺസാണ് ഇഷാൻ അടിച്ചു കൂട്ടിയത്. ടി-20 ലോകകപ്പിലും ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാൻഡിനെതിരായ പരമ്പരയിലും മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. 207 പ്രഹരശേഷിയിൽ 532 റൺസാണ് ഇഷാൻ സ്വന്തമാക്കിയത്. 

മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസിൽ നിന്നുമാണ് ഇഷാൻ കിഷൻ ഹൈദരാബാദിലെത്തിയത്. 11 കോടിയായിരുന്നു ഓറഞ്ച് ആർമി ഇന്ത്യൻ വിക്കറ്റ് കീപ്പറെ സ്വന്തമാക്കിയത്. 2025 ഐപിഎല്ലിൽ ഹൈദരാബാദിനായുള്ള ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയായിരുന്നു ഇഷാൻ കിഷൻ തിളങ്ങിയത്. ക്യാപ്റ്റനായുള്ള പുതിയ സീസണിൽ ഇഷാൻ മിന്നും പ്രകടനം തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവൻ 

വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, രജത് പടിതാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ്മ. 

സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ 

അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ&വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് നദ്‌കട് എഷാൻ മലിംഗ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  8 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  8 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  8 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  8 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  8 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  8 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  8 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  8 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  8 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  8 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  8 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  8 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  8 days ago