HOME
DETAILS

ഔദ്യോഗിക രേഖയില്‍ ബിജെപി സീല്‍; കൂടുതല്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  
Web Desk
March 28, 2026 | 2:52 PM

election commission removed  deputy ceo and section officer over bjp seal controversy

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി സീല്‍ പതിച്ച സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി സിഇഒ, സെക്ഷന്‍ ഓഫീസര്‍ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. അഡീഷണല്‍ സിഇഒ പി.ബി നൂഹ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഔദ്യോഗിക കത്തിലാണ് ബിജെപി സീല്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വരികയും, വലിയ വിവാദമാവുകയും ചെയ്തു. സംഭവത്തില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ നടപടികളിലേക്ക് കമ്മീഷന്‍ കടക്കുന്നത്. 

ബിജെപി മുന്‍പ് കമ്മീഷന് നല്‍കിയ ഒരു കത്തിന്റെ ഫോട്ടോകോപ്പി സൂക്ഷമപരിശോധനയില്ലാതെ മറ്റ് പാര്‍ട്ടികള്‍ക്ക് അയച്ച് കൊടുത്തതാണ് പിഴവിന് കാരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിശദീകരണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവും, ക്ലറിക്കല്‍ പിഴവുമാണ് ഇതിന് കാരണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നപടിയായി കത്ത് വിവാദം മാറിയിട്ടുണ്ട്. 

chief electoral officer moves towards further action in the incident of bjp seal being affixed on a letter given to political parties. chief electoral officer rathan khelkar said that the deputy ceo and section officer have been immediately removed from election duties



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago