HOME
DETAILS

രാഹുല്‍ ഗാന്ധി ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്; അവ പാലിക്കുമെന്നാണ് പ്രതീക്ഷ; രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം, നിലപാടില്‍ മാറ്റമില്ല; കെ സുധാകരന്‍ 

  
Web Desk
March 28, 2026 | 3:42 PM

k sudhakaran react to press after meeting rahul gandhi in delhi

ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും, അവ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ സുധാകരന്‍ എംപി. പാര്‍ട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ് കണ്ണൂരില്‍ മത്സരിക്കാതെ മാറി നിന്നതെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നതായും സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കുടുംബത്തോടൊപ്പം ഡല്‍ഹിയിലെത്തിയാണ് സുധാകരന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയത്. പിന്നാലെ സുധാകരനെ പ്രശംസിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

സുധാകരൻ യഥാർഥ കോൺഗ്രസ് പോരാളിയാണെന്നും കേരളത്തിൽ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പമാണ് സുധാകരനും കുടുംബവും ദേശീയ നേതാക്കളെ സന്ദർശിച്ചത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.

കൊടുങ്കാറ്റിലും പരീക്ഷണഘട്ടങ്ങളിലും കേരള ജനതയ്ക്കായി പോരാടാൻ ജീവിതം മാറ്റിവെച്ച വ്യക്തിയാണ് കെ. സുധാകരൻ. ഒരു യഥാർഥ കോൺഗ്രസ് പോരാളിയുടെ കരുത്തും വിശ്വസ്തതയും അദ്ദേഹത്തിനുണ്ട്. കേരളത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണ്. 100 സീറ്റുകളുമായി വൻ വിജയത്തിലേക്കാണ് ഞങ്ങൾ നീങ്ങുന്നത് എന്ന് രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു.

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താൽപ്പര്യം സുധാകരൻ പ്രകടിപ്പിച്ചിരുന്നെങ്കിലും, നിലവിലെ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കേന്ദ്ര തീരുമാനത്തിൽ അദ്ദേഹം അതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സുധാകരൻ പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഇതോടെ ശക്തമായി. എന്നാൽ, സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് എല്ലാ അഭ്യൂഹങ്ങളെയും തള്ളിക്കൊണ്ട് താൻ പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്ന് സുധാകരൻ പ്രഖ്യാപിക്കുകയായിരുന്നു.

Rahul Gandhi has given me certain assurances and he hopes they will be fulfilled, said K. Sudhakaran.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  6 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  6 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  6 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  6 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  6 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  6 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  6 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  6 days ago