ഐപിഎല്ലിൽ പുതു ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി; റാഞ്ചിയത് ആർക്കുമില്ലാത്ത റെക്കോർഡ്
ബാംഗ്ലൂർ: ഐപിഎലിൽ പത്തൊമ്പതാം സീസണിന് തുടക്കമായിരിക്കുകയാണ്. സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് നേരിടുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആർസിബിക്ക് വേണ്ടി കളത്തിൽ ഇറങ്ങിയതോടെ ഒരു അപൂർവ നേട്ടവും വിരാട് കോഹ്‌ലി സ്വന്തമാക്കി.
ഐപിഎല്ലിന്റെ ചരിത്രത്തിൽ 19 സീസണുകളിലും കളിക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് കോഹ്‌ലി കൈപ്പിടിയിലാക്കിയത്. 2008ൽ ആർസിബിയുടെ ഭാഗമായ കോഹ്‌ലി ഇന്നും ചിന്നസ്വാമിയിൽ പോരാട്ടം തുടരുകയാണ്. ഐപിഎല്ലിൽ ഒരൊറ്റ ടീമിന് വേണ്ടി കളിച്ച ആദ്യ താരവും കോഹ്‌ലി തന്നെയാണ്.
അതേസമയം ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. മത്സരത്തിൽ ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ രജത് പടിതാർ എതിർ ടീമിനെ ബാറ്റിങിനയച്ചു.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവൻ
വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, രജത് പടിതാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, ജേക്കബ് ഡഫി, സുയാഷ് ശർമ്മ.
സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ (ക്യാപ്റ്റൻ&വിക്കറ്റ് കീപ്പർ), ഹെൻറിച്ച് ക്ലാസൻ, അനികേത് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, സലിൽ അറോറ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് നദ്‌കട് എഷാൻ മലിംഗ.
The 19th season of the IPL has begun. Sunrisers Hyderabad will face defending champions Royal Challengers Bangalore in the first match of the season. Virat Kohli has achieved a rare feat by taking the field for RCB in the match being held at the Chinnaswamy Stadium in Bengaluru. Kohli has achieved a historic feat of becoming the first player in the history of the IPL to play in all 19 seasons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."