HOME
DETAILS

സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് കേരള പൊലിസ് 

  
Web Desk
March 28, 2026 | 4:24 PM

kerala police report shows a rise in missing cases in the last five years

തിരുവനന്തപുരം: സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നതായി പൊലിസ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 8700 കേസുകളാണ് 2020ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ 12,000മായി ഉയര്‍ന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2024ലേത്. 11,897 കേസുകളാണ് 2024ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ചുവടെ, 

2021  9500 +
2022  11,259
2023  11,760
2025 11,139 

2023നെ അപേക്ഷിച്ച് 2025ല്‍ മിസിങ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2026ല്‍ ഇതുവരെ 891 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കേരള പൊലിസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

സാമൂഹികവും, സാമ്പത്തികവുമായ കാരണങ്ങള്‍ക്ക് പുറമെ ലഹരി ഉപയോഗം, പ്രണയ ബന്ധങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ ഇത്തരം തിരോധാനങ്ങള്‍ക്ക് മുഖ്യ കാരണമായി മാറുന്നുവെന്നാണ് അനുമാനം. റിപ്പോര്‍ട്ട് ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ പരിഹരിക്കപ്പെട്ടതും തിരിച്ചുവന്നതുമായ കേസുകളുടെ കണക്കുകള്‍ ലഭ്യമല്ല.

98840b08-adeb-4264-b1fc-b089b52c28c7-1774709145555.jfif

police report shows a rise in missing cases in the state. according to official data, there has been a significant increase in the number of cases registered between 2020 and 2024.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  11 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  11 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  11 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  11 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  11 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  11 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  11 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  11 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  11 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  11 days ago