HOME
DETAILS

വിവാഹവാഗ്ദാനം നൽകി ജ്വല്ലറിയിൽ നിന്ന് 22 കോടിയുടെ സ്വർണം മോഷ്ടിക്കാൻ പ്രേരിപ്പിച്ചു; കുവൈത്തിൽ ഇന്ത്യക്കാരനും കാമുകിക്കും തടവുശിക്ഷ

  
March 28, 2026 | 4:48 PM

indian man and girlfriend jailed in kuwait for 22 crore gold theft after marriage promise deception

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ജ്വല്ലറിയിൽ നടന്ന വൻ സ്വർണക്കവർച്ചയിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും നിർണ്ണായക വിധിയുമായി അപ്പീൽ കോടതി. കേസിലെ ഒന്നാം പ്രതിയായ ഇന്ത്യൻ സെയിൽസ്മാന് പത്ത് വർഷം കഠിനതടവ് വിധിച്ചു. രണ്ടാം പ്രതിയായ കുവൈത്ത് സ്വദേശിനിക്ക് അഞ്ച് വർഷം തടവും കോടതി ഉത്തരവിട്ടു.

മോഷണം പോയ സ്വർണാഭരണങ്ങളുടെ മൂല്യമായ 8,09,000 കുവൈത്ത് ദിനാർ (ഏകദേശം 22 കോടിയിലധികം ഇന്ത്യൻ രൂപ) പ്രതികൾ പിഴയായി ഒടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ട് വർഷത്തോളം അതീവ രഹസ്യമായി ആസൂത്രണം ചെയ്താണ് ജ്വല്ലറിയിൽ മോഷണം നടത്തിയത്.

വിവാഹവാഗ്ദാനം നൽകി കുവൈത്ത് സ്വദേശിനി തന്നെ പ്രണയക്കുരുക്കിൽ വീഴ്ത്തുകയായിരുന്നുവെന്ന് ഇന്ത്യൻ പൗരൻ കോടതിയിൽ മൊഴി നൽകി. തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചാണ് സ്വദേശിനി മോഷണത്തിന് പ്രേരിപ്പിച്ചത്. മോഷ്ടിച്ച സ്വർണം വിറ്റു കിട്ടുന്ന പണം മുഴുവൻ ഈ സ്വദേശിനിക്കും മകൾക്കുമാണ് കൈമാറിയിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. എട്ട് ലക്ഷത്തിലധികം ദിനാർ വിലമതിക്കുന്ന ആഭരണങ്ങളാണ് ഇത്തരത്തിൽ കടത്തിയത്.

മോഷ്ടിച്ച സ്വർണം കുറഞ്ഞ വിലയ്ക്ക് വാങ്ങിയിരുന്ന പാകിസ്ഥാൻ സ്വദേശിക്കും കോടതി ശിക്ഷ വിധിച്ചു. നിലവിൽ ഒളിവിലുള്ള ഇയാൾക്ക് അസാന്നിധ്യത്തിൽ പത്ത് വർഷം തടവാണ് വിധിച്ചിരിക്കുന്നത്. മോഷണം പോയ സ്വർണം മറിച്ചുവിൽക്കാൻ സഹായിച്ചത് ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നേരത്തെ കീഴ്ക്കോടതി മൂന്ന് വർഷം തടവ് വിധിച്ചിരുന്ന കുവൈത്ത് സ്വദേശിനിയുടെ മകളെ അപ്പീൽ കോടതി കുറ്റവിമുക്തയാക്കി. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിധി റദ്ദാക്കിയത്.

കുവൈത്തിലെ ബിസിനസ് മേഖലയെ ഞെട്ടിച്ച ഈ കവർച്ചാ കേസിൽ ദീർഘനാളത്തെ അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജ്വല്ലറിയിലെ സ്റ്റോക്ക് പരിശോധനക്കിടെയാണ് വൻതോതിൽ സ്വർണം കുറവുള്ളതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇന്ത്യൻ സെയിൽസ്മാന്റെ പങ്ക് പുറത്തുവന്നത്.

an indian man and his girlfriend have been sentenced to prison in kuwait for orchestrating a gold theft worth ₹22 crore from a jewellery store, after luring the victim with a false marriage promise, shocking authorities and raising security concerns

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago