HOME
DETAILS

ട്രെയിനുകളിൽ ഭക്ഷണം പ്ലാസ്റ്റിക്കിൽ നൽകരുത്; ജൈവ പാക്കറ്റുകളിലേക്ക് മാറാൻ റെയിൽവേയ്ക്ക് നിർദേശം നൽകി ഹൈക്കോടതി

  
March 28, 2026 | 4:57 PM

no more plastic in trains high court directs irctc to switch to biodegradable packaging for food

കൊച്ചി: ട്രെയിനുകളിലെ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് പാക്കറ്റുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഹൈക്കോടതി. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

ഭക്ഷണം നൽകാൻ പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദവും ജൈവവിഘടനം സംഭവിക്കുന്നതുമായ (Biodegradable) പാക്കറ്റുകൾ ഉപയോഗിക്കുന്ന കാര്യം ഐ.ആർ.സി.ടി.സി (IRCTC) ഗൗരവമായി പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കി.

ട്രെയിനുകളിൽ ലഘുഭക്ഷണങ്ങളും മറ്റും വിതരണം ചെയ്യുന്ന കരാറുകാർ ജൈവ പാക്കറ്റുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ ഐ.ആർ.സി.ടി.സിക്ക് സാധിക്കും. വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്ന സ്ഥാപനമെന്ന നിലയിൽ ഇത്തരം നിബന്ധനകൾ വെക്കാൻ റെയിൽവേയ്ക്ക് തടസ്സമില്ല. കൊച്ചി നഗരപരിധി കഴിഞ്ഞാൽ കോഴിക്കോട് ഭാഗത്തേക്കുള്ള റെയിൽവേ ട്രാക്കുകളുടെ ഇരുവശത്തും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണ്. റെയിൽവേ സ്വമേധയാ നടപടി സ്വീകരിച്ചില്ലെങ്കിൽ കർശന ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

പണ്ട് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ട്രെയിനുകളിൽ ബയോ ടോയ്‌ലറ്റുകൾ എന്ന ആശയം നടപ്പിലായതെന്നും, സമാനമായ മാറ്റം മാലിന്യ സംസ്കരണത്തിലും ഉണ്ടാകണമെന്നും കോടതി ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത ഹരജി പരിഗണിക്കവെയായിരുന്നു ഈ പരാമർശങ്ങൾ.

 

The Kerala High Court has directed IRCTC to completely phase out plastic packaging for food served on trains, including the Vande Bharat Express. A division bench comprising Justice Bechu Kurian Thomas and Justice P. Gopinath noted that railway tracks—particularly between Kochi and Kozhikode—are becoming dumping grounds for plastic waste.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  16 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  17 hours ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  17 hours ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  17 hours ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  17 hours ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  18 hours ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  18 hours ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  18 hours ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  18 hours ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  18 hours ago

No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  19 hours ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  19 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  19 hours ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  19 hours ago