HOME
DETAILS

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

  
March 28, 2026 | 5:49 PM

The new IPL season started with a win for defending champions Royal Challengers Bangalore

ബാംഗ്ലൂർ: ഐപിഎൽ പുതിയ സീസൺ  വിജയത്തോടെ തുടങ്ങി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റുകൾക്ക് തകർത്താണ് രജത് പടിതാറും സംഘവും തേരോട്ടം തുടങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബി നാല് വിക്കറ്റുകളും 26 പന്തുകളും ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. 

ദേവദത്ത് പടിക്കലിന്റെയും വിരാട് കോഹ്‌ലിയുടെയും അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ആർസിബി ജയിച്ചു കയറിയത്. 38 പന്തിൽ പുറത്താവാതെ 69 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ചു വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ ഇന്നിംഗ്സ്. പടിക്കൽ 26 പന്തിൽ ഏഴു ഫോറുകളും നാല് സിക്സുകളും അടക്കം 61 റൺസും നേടി വിജയത്തിൽ നിർണായകമായി. ക്യാപ്റ്റൻ പടിതാർ 12 പന്തിൽ 31 റൺസും നേടി വിജയത്തിലെത്തിച്ചു.  

ക്യാപ്റ്റൻ ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനമാണ് ഓറഞ്ച് ആർമിക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. 38 പന്തിൽ 80 റൺസ് നേടിയാണ് ഇഷാൻ തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ചു സിക്സുകളും അടങ്ങുന്നതാണ് ഹൈദരാബാദ് ക്യാപ്റ്റന്റെ ഇന്നിംഗ്സ്. തുടക്കത്തിൽ മുൻ നിര വിക്കറ്റുകൾ നഷ്ടമായതിന് ശേഷം ചിന്നസ്വാമിയിൽ ഇഷാൻ ഹൈദരാബാദിനെ കരകയറ്റുകയായിരുന്നു. 

അവസാന ഓവറുകളിൽ അനികേത് വർമ്മ തകർത്താടിയപ്പോൾ ഹൈദരാബാദ് സ്കോർ 200 കടന്നു. 18 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്‌സും അടക്കം 43 റൺസാണ് താരം നേടിയത്. ഹെൻറിച്ച് ക്ലാസൻ 22 പന്തിൽ 31 റൺസും സ്വന്തമാക്കി. 

ആർസിബിയുടെ ബൗളിങ്ങിൽ ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേർഡ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തി. ഭുവനേശ്വർ കുമാർ, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.  

ഏപ്രിൽ അഞ്ചിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. അതേസമയം ഏപ്രിൽ രണ്ടിന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഇഷാൻ കിഷന്റെയും സംഘത്തിന്റെയും എതിരാളികൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടാം പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം: പ്രതിമാസം ഖജനാവിൽ നിന്ന് ഒഴുക്കിയത് 4.62 കോടി; രണ്ടര ലക്ഷം വരെ വാങ്ങുന്നവരും പട്ടികയിൽ

Kerala
  •  16 hours ago
No Image

കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രിയെ പരിഹസിച്ച് എം.എം. മണി

Kerala
  •  17 hours ago
No Image

സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  17 hours ago
No Image

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

Kerala
  •  18 hours ago
No Image

പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍, രാജസ്ഥാന് 221 റൺസ് വിജയലക്ഷ്യം!

Cricket
  •  18 hours ago
No Image

'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ

Cricket
  •  18 hours ago
No Image

ഔദ്യോഗിക കാറിന്റെ നമ്പറിലും ആ 'മാന്ത്രിക സംഖ്യ'; മന്ത്രി ഒ.ജെ. ജനീഷിന് വീണ്ടുമൊരു സർപ്രൈസ്

Kerala
  •  18 hours ago
No Image

വടകര വില്യാപ്പള്ളിയിൽ ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Kerala
  •  18 hours ago
No Image

കന്റോൺമെന്റ് ഹൗസിൽ രാത്രി വൈകിയും സന്ദർശകർ; സെക്രട്ടേറിയറ്റിൽ ധവളപത്ര ചർച്ചകൾ, രണ്ടാം നാളും സജീവമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala
  •  19 hours ago
No Image

ഇന്ധനവില വർധന: കെനിയയിൽ ആളിക്കത്തി പ്രതിഷേധം; 4 മരണം, രാജ്യവ്യാപക ഗതാഗത പണിമുടക്ക് താൽക്കാലികമായി പിൻവലിച്ചു

International
  •  19 hours ago

No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  20 hours ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  20 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  20 hours ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  20 hours ago