HOME
DETAILS

ഇസ്‌റാഈലിന് നേരെ വീണ്ടും ഹൂതി  മിസൈല്‍ ആക്രമണം; യു.എസ്, ഇസ്‌റാഈല്‍ സര്‍വ്വകലാശാലകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്റെ താക്കീത്

  
Web Desk
March 29, 2026 | 4:14 AM

houthi missile attack on israel again iran warns of targeting us and israeli universities

തെഹ്‌റാന്‍: ഇസ്‌റാഈലിന് നേരെ  മിസൈല്‍ ആക്രമണവുമായി യമനിലെ വിമത ഭരണപക്ഷമായ ഹൂതികള്‍ വീണ്ടും. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇസ്‌റാഈലിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കുന്നത് തങ്ങള്‍ തിരിച്ചടി തുടരുമെന്നും ഹൂതികളുടെ മുന്നറിയിപ്പില്‍ പറയുന്നു. 
ഇറാന്‍ അനുകൂല ഹൂതികള്‍ കൂടി യുദ്ധത്തില്‍ പങ്കാളികളായതോടെ മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 

ശനിയാഴ്ചയാണ് ഇസ്രായേലിലേക്ക് മിസൈലയച്ച് ഹൂതികള്‍ ആദ്യമായി യുദ്ധത്തില്‍ പങ്കാളികളായത്. വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ത്തതായി ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നു. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പത്ത് ദിവസം കൂടി ഇറാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇസ്‌റാഈല്‍ ആക്രമണം തുടര്‍ന്നതാണ് ഹൂതികളെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുംദിവസങ്ങളിലും ആക്രമണം തുടരുമെന്ന് ഹൂതികള്‍ വ്യക്തമാക്കി. ഇറാനുനേരെയുള്ള സൈനിക നടപടി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്നാണ് അറിയിപ്പ്. 

അതിനിടെ, മധ്യപൂര്‍വദേശത്തെ യു.എസ് ഇസ്‌റാഈല്‍ സര്‍വകലാശാലകള്‍ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റവലൂഷനറി ഗാര്‍ഡും (ഐ.ആര്‍.ജി.സി) രംഗത്തെത്തി. യു.എസ്-ഇസ്‌റാഈല്‍ സഖ്യം ഇറാനിലെ സര്‍വകലാശാലകള്‍ ആക്രമിച്ചതിനു പിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 

യു.എസ്-ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാനിലെ രണ്ടു സര്‍വകലാശാലകള്‍ക്ക് വലിയ നാശനഷ്ടം നേരിട്ടിരുന്നു. അതേസമയം, മേഖലയിലെ യു.എസ് സര്‍വകലാശാലകളെ അക്രമിക്കാതിരിക്കണമെങ്കില്‍ തിങ്കളാഴ്ച തെഹ്‌റാന്‍ സമയം ഉച്ചക്ക് 12 മണിക്ക് മുമ്പായി ഇറാനിലെ സര്‍വകലാശാലകള്‍ക്കുനേരെ നടത്തിയ ആക്രമണത്തെ യു.എസ് ഭരണകൂടം അപലപിക്കണമെന്ന ഉപാധി സൈന്യം മുന്നോട്ട് വെച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ അമേരിക്കന്‍ സര്‍വകലാശാലകളിലെ ജീവനക്കാരോടും വിദ്യാര്‍ഥികളോടും അധ്യാപകരോടും കാമ്പസിന്റെ ഒരുകിലോമീറ്റര്‍ ദൂരത്തേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖത്തറിലെ ടെക്‌സസ് എ ആന്‍ഡ് എം യൂനിവേഴ്‌സിറ്റി, യു.എ.ഇയിലെ ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് ഗള്‍ഫ് മേഖലയില്‍ ക്യാംപസുകള്‍ ഉണ്ട്. 

അതിനിടെ, ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുകയാണ്. ഇസ്‌റാഈലിലെ റഡാര്‍ കേന്ദ്രം ഉള്‍പ്പെടെ വിവിധ വ്യവസായ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. കൂടാതെ, യു.എസിന്റെ എം.ക്യു9 നിരീക്ഷണ ഡ്രോണ്‍ വെടിവെച്ചിട്ടതായും എഫ് -16 യുദ്ധവിമാനത്തെ ആക്രമിച്ചതായും ഇറാന്‍ അറിയിപ്പില്‍ വ്യക്തമാക്കി. 

അതിനിടെ, ഇറാനില്‍ കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ശക്തമാണ്. മേഖലയിലേക്ക് കൂടുതല്‍ യു.എസ് സൈന്യവും എത്തുന്നത് ആശങ്ക വര്‍ധിപ്പിച്ചു. യു.എസ്.എസ് ട്രിപ്പോളി യുദ്ധക്കപ്പലില്‍ 3500 യു.എസ് സൈനികര്‍ മേഖലയില്‍ എത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിക്കുന്നു. 

houthi forces launch another missile attack on israel as iran issues warning about possible strikes on us and israeli universities raising regional tensions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  2 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  2 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  2 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  2 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  2 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  2 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  2 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  2 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  2 days ago