പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, തൃശൂരില്‍ എന്‍.ഡി.എ റോഡ് ഷോ; രാഹുല്‍ ഗാന്ധി നാളെ എത്തും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒന്നര ആഴ്ച മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍ കളത്തിലിറങ്ങുന്നു. എന്‍.ഡി.എ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലാണ് പ്രധാനമന്ത്രി ഇന്ന് പ്രചാരണം നടത്തുക.
ഉച്ചയ്ക്ക് രണ്ടോടെ പാലക്കാട്ട് എത്തുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കും. തുടര്‍ന്ന് തൃശൂരിലേക്ക് പോകുന്ന അദ്ദേഹം നാല് മണിയോടെ നഗരത്തില്‍ റോഡ് ഷോ നടത്തും. ഇന്നത്തെ സന്ദര്‍ശനത്തിന് ശേഷം ഏപ്രില്‍ നാലിന് അദ്ദേഹം വീണ്ടും സംസ്ഥാനത്തെത്തും. രണ്ടാംഘട്ടത്തില്‍ മധ്യകേരളത്തിലെ പ്രചാരണത്തിനാണ് ഊന്നല്‍ നല്‍കുക. കോട്ടയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റാലികളില്‍ പങ്കെടുക്കും.
എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എം.പി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ദേശീയ നേതാക്കളായ സച്ചിന്‍ പൈലറ്റ്, മുകുള്‍ വാസ്‌നിക്, മുഹമ്മദ് അസറുദ്ദീന്‍, കനയ്യ കുമാര്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ വരുംദിവസങ്ങളില്‍ യു.ഡി.എഫ് പ്രചാരണത്തിനായി കേരളത്തിലെത്തും. ഇവര്‍ക്കുപുറമെ എ.കെ ആന്റണി, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം മുതിര്‍ന്ന നേതാക്കളെയും സംസ്ഥാനത്തെ എം.പിമാരെയും സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംനേടാതെ പോയ പ്രമുഖരെയും ഉള്‍പ്പെടുത്തി താരപ്രചാരകരുടെ പട്ടിക കഴിഞ്ഞദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, എം.എം ഹസന്‍, കെ. മുരളീധരന്‍, പി.ജെ കുര്യന്‍, ബെന്നി ബെഹ്നാന്‍, എം.കെ രാഘവന്‍, ഷാഫി പറമ്പില്‍, ആന്റോ ആന്റണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, ജെബി മേത്തര്‍, കെ.സി ജോസഫ്, ദീപ്തി മേരി വര്‍ഗീസ്, ഷമാ മുഹമ്മദ്, ജോസഫ് വാഴക്കന്‍, അലോഷ്യസ് സേവ്യര്‍ തുടങ്ങിയവരും താരപ്രചാരകരുടെ പട്ടികയിലുണ്ട്. സോണിയ ഗാന്ധി പട്ടികയിലുണ്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ പ്രചാരണത്തിനെത്തില്ല.
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ജില്ലകളില്‍ പര്യടനം നടത്തുന്നുണ്ട്. ഏപ്രില്‍ മൂന്നുവരെയുള്ള ദിവസങ്ങളിലായി 48 കേന്ദ്രങ്ങളിലാണ് അദ്ദേഹം പ്രസംഗിക്കുക. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ താരനിര ധര്‍മ്മടത്ത് എത്തുന്നുണ്ട്. നടന്‍ കമല്‍ഹാസന്‍, പ്രകാശ് രാജ്, റിമ കല്ലിങ്കല്‍, വേടന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ മൂന്നിനാണ് പരിപാടി.
സി.പി.എം. നേതാക്കളായ എം.എ ബേബി, എം.വി ഗോവിന്ദന്‍, എ. വിജയരാഘവന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജു കൃഷ്ണന്‍, മറിയം ധാവ്ളെ, സുഭാഷിണി അലി തുടങ്ങിയവരും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ എല്‍.ഡി.എഫ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
തൃശൂരില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം തുടരും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അത്യാവശ്യഘട്ടങ്ങളിലൊഴികെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ നഗരത്തിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് സിറ്റി പൊലിസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ട്രെയിലര്‍ പോലുള്ള മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ തൃശൂര്‍ നഗരാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം ഉണ്ട്.
വി.വി.ഐ.പി പോയതിനു ശേഷം മാത്രമേ പ്രസ്തുത വാഹനങ്ങള്‍ക്ക് പ്രവേശനം അനുവധിക്കുകയുള്ളൂ. വാഹനങ്ങള്‍ അതാത് ഹൈവേകളില്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമില്ലാതെ പാര്‍ക്ക് ചെയ്യണമെന്നും അറിയിച്ചു. എറണാകുളത്ത് നിന്ന് തൃശൂരിലേക്ക്- പാലിയേക്കര ടോള്‍ പ്ലാസ വഴി വരുന്ന എല്ലാ വാഹനങ്ങളും തലോര്‍ ബൈപ്പാസില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തലോര്‍ - ഒല്ലൂര്‍ - കുരിയച്ചിറ - മുണ്ടുപാലം ശക്തന്‍ വഴി തൃശൂര്‍ ഭാഗത്തേക്ക് പോകണം.
തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ മനോരമ ജങ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം - കുരിയച്ചിറ - ഒല്ലൂര്‍ വഴി തലോര്‍ ബൈപ്പാസില്‍ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് ഭാഗങ്ങളില്‍ നിന്ന്: കുട്ടനെല്ലൂര്‍ പാലത്തിന്റെ അടിയിലൂടെ അഞ്ചേരി മാര്‍ അപ്രേം മിഷ്യന്‍ ക്വാട്ടേഴ്സ് എന്നീ വഴിയിലൂടെ തൃശൂരിലേക്ക് പോകണം. കൂര്‍ക്കഞ്ചേരി വഴി പോകുന്ന കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബാല്യ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നു തിരികെ കൂര്‍ക്കഞ്ചേരി വഴി സര്‍വിസ് നടത്തണം. വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട വാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകണം.
ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി റൂട്ടില്‍ പോകേണ്ട വാഹനങ്ങള്‍ന മുണ്ടുപാലം ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരന്‍ ജങ്ഷന്‍ വഴി സര്‍വിസ് നടത്തണം.
ചാലക്കുടി, എറണാകുളം ഭാഗത്തേക്ക് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് കൂര്‍ക്കഞ്ചേരി ചിയ്യാരം വഴി പോകണം. തിരിച്ചുവരുന്നവ ഒല്ലൂര്‍ കുരിയച്ചിറ വഴി മുണ്ടുപാലം എത്തി ഇടത്തോട്ട് തിരിഞ്ഞ് മാതൃഭൂമി ജങ്ഷന്‍ വഴി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഓര്‍ഡിനറി ബസുകള്‍ ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ സര്‍വിസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സര്‍വിസ് നടത്തണം.
കൂര്‍ക്കഞ്ചേരി വഴി കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബാല്യ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് അവിടെ നിന്നു തിരികെ കൂര്‍ക്കഞ്ചേരി വഴി സര്‍വിസ് നടത്തണം. വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട വാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകണം.
Narendra Modi is visiting Kerala today and will lead an NDA roadshow in Thrissur as part of the election campaign. Meanwhile, Rahul Gandhi is scheduled to arrive in the state tomorrow to participate in campaign activities. The visits highlight the intensifying political battle ahead of the elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."