12 ടണ്‍ കിറ്റ്കാറ്റ് ബാര്‍ ട്രക്ക് ഉള്‍പെടെ മോഷണം പോയി; കാണാതായത് 4,13,793 ചോക്ലേറ്റ് ബാറുകള്‍
മിലാന്‍: പീടികയില്‍ നല്ല ചോക്ലേറ്റുകള്‍ ഇങ്ങനെ അടുക്കി വെച്ചത് കണ്ടാല്‍ ആര്‍ക്കായാലും കൊതിയാവും. ഒന്നെടുത്ത് നുണയാന്‍ തോന്നിപ്പോവും. പറ്റുമെങ്കില്‍ ഒന്നടിച്ച് മാറ്റാനും. ഇവിടെയിതാ ചോക്ലേറ്റ് വണ്ടി തന്നെ അടിച്ചു മാറ്റിയിരിക്കുകയാണ്.
നെസ്ലെയുടെ പന്ത്രണ്ട് ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ്ള്‍ മോഷണം പോയിരിക്കുന്നത്. ഇറ്റലിയിലെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്ക് വഴിമധ്യേ കാണാതാവുകയായിരുന്നു. ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഈ ആഴ്ച ആദ്യമാണ് മോഷണം നടന്നതെന്നാണ് കമ്പനി പറയുന്നത്. വാഹനവും അതിലെ ചരക്കും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ശനിയാഴ്ച ഉച്ചക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കുന്നത്. യൂറോപ്പിലെ വിവിധ വിപണികളില്‍ വില്‍ക്കാന്‍ എത്തിച്ചവയായിരുന്നു ഈ ചോക്ലേറ്റുകളെന്നും കമ്പനി അറിയിച്ചു.
വില്‍പന നടത്തുകയാണെങ്കില്‍ ട്രാക്ക് ചെയ്യാമെന്ന് നെസ്ലെ പറയുന്നു. ഓരോ ബാറിലും സവിശേഷമായ ബാച്ച് കോഡുകള്‍ ഉള്ളതിനാല്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. മോഷ്ടിക്കപ്പെട്ട ബാച്ചില്‍പ്പെട്ട ഉല്‍പ്പന്നമാണോ ഇതെന്ന് ഉപഭോക്താക്കള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും പാക്കേജില്‍ അച്ചടിച്ചിരിക്കുന്ന കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് പരിശോധിക്കാമെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.
'കിറ്റ്കാറ്റുമൊത്ത് ഒരു ഇടവേള എടുക്കാന്‍ ഞങ്ങള്‍ എപ്പോഴും ആളുകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്,' ഉല്‍പ്പന്നത്തിന്റെ പരസ്യ മുദ്രാവാക്യത്തെ പരാമര്‍ശിച്ച് ബ്രാന്‍ഡിന്റെ വക്താവ് പറഞ്ഞു.
'എന്നാല്‍ കള്ളന്മാര്‍ ഈ സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ എടുത്ത് 12 ടണ്ണിലധികം ചോക്ലേറ്റ് ഉപയോഗിച്ച് ഒരു ഇടവേള എടുത്തതായി തോന്നുന്നു.'- അവര്‍ പറഞ്ഞു. യൂറോപ്യന്‍ വിപണികളില്‍ ക്രഞ്ചി ബാറുകളുടെ ക്ഷാമത്തിന് ഈ മോഷണം കാരണമാകുമെന്നും കമ്പനി പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ വന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കിറ്റ്കാറ്റിന്റെ പ്രസിദ്ധമായ 'Have a Break' എന്ന പരസ്യവാചകം മോഷ്ടാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ എടുത്തു എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇത്രയും അധികം ചോക്ലേറ്റ് മോഷ്ടിച്ചിട്ട് എന്ത് ചെയ്യാനാണ്?', 'ഇത് വേറൊരു തലത്തിലുള്ള മോഷണം തന്നെ' എന്നുമുണ്ട് കമന്റ്.
nestle reports theft of 12 tons of kitkat chocolate bars after a truck transporting over 400000 bars from italy to poland went missing sparking social media reactions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."