HOME
DETAILS

പരപ്പന അഗ്രഹാരയിൽ വീണ്ടും സുരക്ഷാവീഴ്ച: തടവുകാർക്ക് ഫോണും നെറ്റ്ഫ്ലിക്സും; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

  
Web Desk
March 29, 2026 | 9:30 AM

Parappana Agrahara security lapse inmates caught using phones three staff members suspended

ബെംഗളൂരു: സുരക്ഷാ വീഴ്ചകൾക്ക് പേരുദോഷം കേട്ട ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വീണ്ടും വൻ വിവാദം. തടവുകാർ സെല്ലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും ടിവിയിൽ നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ആസ്വദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ വീഴ്ച വരുത്തിയ മൂന്ന് വാർഡൻമാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

പുറത്തുവന്ന വീഡിയോയിൽ തടവുകാർ അതീവ സുരക്ഷാ മേഖലയിലിരുന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതായും ഐ.പി.എൽ മത്സരങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നതായും കാണാം. ഒരു കൊലക്കേസിൽ പ്രതികളായി രണ്ടര വർഷമായി ജയിലിൽ കഴിയുന്നവരാണ് ദൃശ്യങ്ങളിലുള്ളത്. മാർച്ച് 27-നാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക വിവരം.

ജയിലിന് പുറത്തുള്ള ബന്ധുക്കൾക്ക് തടവുകാർ രഹസ്യമായി അയച്ചുകൊടുത്ത വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ശിവാനന്ദ് കരലബട്ടി, നിരഞ്ജൻ എ. കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നീ ഉദ്യോഗസ്ഥരെയാണ് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന്  സസ്പെൻഡ് ചെയ്തത്.

സംഭവത്തിന് ശേഷം ജയിലിനുള്ളിലെ അനധികൃത പ്രവർത്തനങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിച്ചുവരികയാണ് എന്നും ഇത്തരം നിയമലംഘനങ്ങൾ ഗൗരവമായി കാണുന്നുവെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ അതീവ കൗശലത്തോടെയാണ് തടവുകാർ ഫോണുകൾ സൂക്ഷിച്ചിരുന്നത്. ടോയ്‌ലറ്റ് ബ്ലോക്കിന് സമീപത്തെ ഭൂഗർഭ പൈപ്പ് ലൈനിനുള്ളിലായിരുന്നു ഫോണുകൾ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഒത്താശയെക്കുറിച്ചും പൊലിസ് അന്വേഷണം ആരംഭിച്ചു. വീഡിയോയിൽ കണ്ട മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

A major security lapse has been reported at Bengaluru's Parappana Agrahara Central Jail after videos of inmates using mobile phones and watching streaming services like Netflix surfaced online. In the footage, prisoners were also seen discussing IPL matches from within their cells.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്തിന് താഴെ ഒരു സ്മാർട്ട് അത്ഭുതം; ലോകത്തിലെ ആദ്യ എഐ ബസ് സ്റ്റേഷൻ ദുബൈയിൽ

uae
  •  a day ago
No Image

അസമിനെ നയിക്കാൻ ഹിമന്ത തന്നെ; സത്യപ്രതിജ്ഞ 12-ന്; ചടങ്ങിൽ മോദിയും അമിത് ഷായും പങ്കെടുക്കും

National
  •  a day ago
No Image

ബംഗാളിൽ ബിജെപി ‘നരനായാട്ട്’: മുസ്‌ലിം ആരാധനാലയങ്ങൾക്ക് നേരെ വ്യാപക ആക്രമണം, രണ്ട് മരണം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

National
  •  a day ago
No Image

കരുത്തുകാട്ടി യുഎഇ സായുധസേന; ഇറാന്റെ ഡ്രോൺ ആക്രമണശ്രമം തകർത്തു

uae
  •  a day ago
No Image

'മെസ്സിയെ ഇന്ത്യയിലെത്തിച്ചതിൽ ഞാൻ ഖേദിക്കുന്നു, ജീവൻ പോലും അപകടത്തിലായേനെ'; സുരക്ഷാവീഴ്ചയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംഘാടകൻ

National
  •  a day ago
No Image

മുജ്‌തബ ഖാംനഈയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ സൈനിക നേതൃത്വം; അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ സൈന്യത്തിന് നിർദ്ദേശം

International
  •  a day ago
No Image

ദുബൈ ക്രീക്കിൽ ബോട്ടിന് തീപിടിച്ചു; അൽ ജദ്ദാഫിൽ ഉയർന്ന കറുത്ത പുകയിൽ വിശദീകരണവുമായി അധികൃതർ

uae
  •  a day ago
No Image

കാമ്പസുകൾ വീണ്ടും തുറക്കും; യുഎഇയിൽ നാളെ മുതൽ സ്കൂളുകൾ നേരിട്ടുള്ള പഠനരീതിയിലേക്ക്

uae
  •  a day ago
No Image

ലാളിത്യമാണ് കരുത്ത്; ശൈഖ് മുഹമ്മദ് ബിൻ സായിദ് ജനമനസ്സറിയുന്ന നേതാവ്, പ്രശംസയുമായി അൻവർ ഗർഗാഷ്

uae
  •  a day ago
No Image

ബെംഗളൂരുവിൽ മോദിയുടെ സന്ദർശന വേദിക്ക് സമീപത്ത് നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു; ഒരാൾ കസ്റ്റഡിയിൽ

National
  •  a day ago

No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ലെന്ന് റിപ്പോര്‍ട്ട്; വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി സൂചന

Kerala
  •  a day ago
No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  a day ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  a day ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  a day ago