ഒരുമാസത്തിനിടെ ഇറാനില്‍ ഇസ്‌റാഈലും യു.എസും കൊന്നുകളഞ്ഞത് 230ലേറെ കുഞ്ഞുമക്കളെ
തെഹ്റാന്‍: ഇറാനില്‍ യു.എസും ഇസ്റാഈലും ആക്രമണം തുടങ്ങിയിട്ട് ഒരു മാസം പൂര്‍ത്തിയാകുന്നു. ഫെബ്രുവരി 28നാണ് ഇറാനില്‍ യു.എസും ഇസ്റാഈലും സംയുക്തമായി ആക്രമണം തുടങ്ങിയത്. പിന്നീട് ഇറാനും യു.എസും യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. ഓപറേഷന്‍ എപിക് ഫ്യൂറി എന്ന പേരില്‍ യു.എസും ഓപറേഷന്‍ റോറിങ് ലയണ്‍ എന്ന പേരില്‍ ഇസ്റാഈലും പേരിട്ട ആക്രമണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
ഈ ഒരു മാസത്തിനിടെ ഇറാനില്‍ 230ലേറെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 188 കുട്ടികള്‍ക്ക് പരുക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മിനാബിലെ സ്‌കൂളും കുഞ്ഞുങ്ങളും ചാരമായി മാറിയ ആ നാള്‍
ഫെബ്രുവരി 28നായിരുന്നു അത്. ഒരു സ്‌കൂളിലെ കുരുന്ന് മക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ ദിനം. 160ലേറെ കുഞ്ഞുങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്. നിരയായി കുഴിച്ച ഖബറുകളിലാണ് അവര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.
ഓപറേഷന്‍ ട്രൂ പ്രോമിസ് 4 എന്നാണ് ഇറാന്‍ ഇപ്പോഴത്തെ യുദ്ധത്തിന് പേരിട്ടത്. കഴിഞ്ഞ ജൂണില്‍ ഇസ്റാഈലിനെതിരേ നടന്ന ആക്രമണത്തിന് ഓപറേഷന്‍ ട്രൂ പ്രോമിസ് 3 എന്നായിരുന്നു ഇറാന്‍ പേരിട്ടത്. ആക്രമണം ഒരുമാസം പിന്നിടുമ്പോള്‍ ഇറാന്‍ പുതിയ ദിശയിലേക്ക് ആക്രമണത്തെ വ്യാപിപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന് ഇറാനൊപ്പം ഹൂതികളും രംഗത്തുവന്നു എന്നതാണ് പുതിയ വിവരം. ഇസ്റാഈലിന് നേരെ ആക്രമണം നടത്തിയാണ് ഓപറേഷന്‍ ട്രൂ പ്രോമിസ് 4ല്‍ ഹൂതികള്‍ രംഗപ്രവേശനം ചെയ്തത്. ഇന്നലെ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് ഇസ്റാഈല്‍ ആക്രമണം നടത്തിയിരുന്നു.
ഇറാനില്‍ 10,000ത്തിലേറെ സൈനിക ടാര്‍ഗറ്റുകള്‍ നശിപ്പിച്ചെന്നാണ് യു.എസിന്റെ അവകാശവാദം. 92 % നാവിക കപ്പലുകളും നശിപ്പിച്ചെന്നും യു.എസ് പറയുന്നു. 1800 കോടി ഡോളറാണ് ഇതുവരെ യു.എസ് യുദ്ധത്തിനായി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 20000 കോടി ഡോളര്‍ കൂടി ഇറാനെതിരേ യുദ്ധം ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടം പെന്റഗണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
one month after us and israel launched attacks on iran reports claim over 230 children killed and hundreds injured as the conflict intensifies with new military operations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."