HOME
DETAILS

തലശ്ശേരി ഫസൽ വധം: ഒന്നാം പ്രതിയായ കാരായി രാജനെ സ്ഥാനാർഥിയാക്കിയത് വെല്ലുവിളി; സി.പി.എമ്മിനെതിരെ ഫസലിന്റെ ഭാര്യ

  
Web Desk
March 29, 2026 | 10:01 AM

thalassery fazal murder fielding first accused karayi rajan is a challenge to the people says wife against cpm

തലശ്ശേരി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോൾ തലശ്ശേരി മണ്ഡലത്തിൽ ഫസൽ വധക്കേസ് വീണ്ടും സജീവ ചർച്ചയാകുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി കാരായി രാജനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയം രംഗത്തെത്തി. ഫസലിനെ കൊലപ്പെടുത്തിയത് കാരായി രാജൻ തന്നെയാണെന്നും അങ്ങനെയൊരാൾ നിയമസഭയിലേക്ക് ജയിച്ചുവരുന്നത് നാടിന് ഗുണകരമാകില്ലെന്നും മറിയം മാധ്യമങ്ങളോട് പറഞ്ഞു.

മറിയത്തിന്റെ വാക്കുകൾ:

"കാരായി രാജൻ തന്നെയാണ് ഈ കൊലക്കേസിലെ ഒന്നാം പ്രതി. ഒരു കൊലക്കേസ് പ്രതിയെ അതേ നാട്ടിൽ തന്നെ സ്ഥാനാർഥിയാക്കിയത് ഇടതുപക്ഷത്തിന്റെ വെല്ലുവിളിയാണ്. അയാൾ ജയിച്ചാൽ ഈ രാജ്യത്തിന് എന്ത് ഗുണമാണ് ഉണ്ടാവുക? ലോകത്തിന് മുഴുവൻ അറിയാവുന്ന കാര്യമാണ് ഫസലിന്റെ കൊലപാതകത്തിന് പിന്നിൽ ഇയാളാണെന്ന്. കാരായി രാജൻ ഒരു കാരണവശാലും ജയിക്കരുത്."

ആരോപണം തള്ളി കാരായി രാജൻ:

എന്നാൽ മറിയത്തിന്റെ ആരോപണങ്ങളെ കാരായി രാജൻ പൂർണ്ണമായും തള്ളി. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും ഈ കേസ് തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. "ഞങ്ങളുടെ മേൽ ആരോപിക്കപ്പെട്ട കേസ് ആർ.എസ്.എസുകാർ നടത്തിയതാണ്. ആരാണ് ഇതിന് പിന്നിലെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് കൃത്യമായി അറിയാം. കൊലപാതകം നടത്തിയത് താനാണെന്ന് കൊലയാളി തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുള്ളതാണ്," രാജൻ പറഞ്ഞു.

2006 ഒക്ടോബർ 22-നാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസൽ കൊല്ലപ്പെടുന്നത്. മുൻപ് സി.പി.എം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.ബി.ഐ കണ്ടെത്തൽ. കേസിലെ ഒന്നാം പ്രതിയായ കാരായി രാജനെ സി.പി.എം സ്ഥാനാർഥിയാക്കിയതിനെതിരെ മണ്ഡലത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.

 

as the 2026 assembly election campaign intensifies in thalassery, the fazal murder case has once again become a major talking point. mariyam, the wife of the late ndf activist fazal, has publicly slammed the cpm's decision to field karayi rajan, the first accused in the case, as their candidate. she alleged that rajan is the mastermind behind the 2006 murder and called his candidacy a direct challenge to justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നലെയും, ഇന്നും, നാളെയും സ്റ്റാലിനോടൊപ്പം; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

10 വര്‍ഷം 30 വിദേശയാത്രകള്‍: മുഖ്യമന്ത്രി സന്ദര്‍ശിച്ചത് 17രാജ്യങ്ങള്‍, ചികിത്സയ്ക്കുള്‍പ്പെടെ വിദേശത്ത് ചെലവഴിച്ചത് 194 ദിവസം

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയം; ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെ.കെ രമ

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടില്‍ ടി.വി.കെ- എ.ഐ.എ.ഡി.എം.കെ സഖ്യം?; പിന്തുണ ആവശ്യപ്പെട്ട് വിജയ് കത്തയച്ചതായി റിപ്പോര്‍ട്ട്, പളനിസ്വാമി സന്നദ്ധ അറിയിച്ചതായും സൂചന

International
  •  5 days ago
No Image

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

International
  •  5 days ago
No Image

'വെള്ളാപ്പള്ളി നടേശന്‍ എനിക്കെതിരെ പ്രവര്‍ത്തിച്ചു പാര്‍ട്ടി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞത് അമ്പരപ്പുണ്ടാക്കി; യു പ്രതിഭ

Kerala
  •  5 days ago
No Image

'പ്രൊജക്ട് ഫ്രീഡം' ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ട്രംപ്; ഇറാന്‍-യു.എസ് സമാധാന കരാര്‍ ചര്‍ച്ച പുരോഗമിക്കുന്നു

International
  •  5 days ago
No Image

കാലം കാത്തുവച്ച കാവ്യനീതി.. ഇന്ന് ചരിത്രമായി; വൈകാരിക കുറിപ്പുമായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Kerala
  •  6 days ago
No Image

പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനെ പാര്‍ട്ടി കോട്ടകളും കൈ വിട്ടു;  സ്വന്തം പഞ്ചായത്തും ചതിച്ചു

Kerala
  •  6 days ago
No Image

കണ്ണൂരില്‍ വയോധിക പാമ്പുകടിയേറ്റ് മരിച്ചു

Kerala
  •  6 days ago