ഗൂഗിളിൽനിന്ന് ലിലിയൻ റിങ്കൺ ആപ്പിളിലേക്ക്; എ.ഐ വിഭാഗത്തിന് പുതിയ കരുത്ത്
സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിളിന്റെ മുൻ ഉദ്യോഗസ്ഥ ലിലിയൻ റിങ്കണെ എ.ഐ പ്രോഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റായി നിയമിച്ച് ആപ്പിൾ. ഗൂഗിളിൽ ഒമ്പത് വർഷത്തോളം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ശേഷമാണ് ലിലിയൻ ആപ്പിളിന്റെ നിർണ്ണായക പദവിയിലെത്തുന്നത്.
ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ ഷോപ്പിങ് എന്നീ വിഭാഗങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഇവർക്ക് ഈ മേഖലയിലുള്ള ദീർഘകാല പരിചയം ആപ്പിളിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഗൂഗിളിൽ എത്തുന്നതിന് മുൻപ് മൈക്രോസോഫ്റ്റ്, സ്കൈപ്പ് തുടങ്ങിയ പ്രമുഖ കമ്പനികളിലും ലിലിയൻ പ്രവർത്തിച്ചിട്ടുണ്ട്.
എ.ഐ രംഗത്ത് മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവരിൽ നിന്നുള്ള കടുത്ത മത്സരം നേരിടാൻ ആപ്പിൾ ലക്ഷ്യമിടുന്നുണ്ട്. എ.ഐ ടീമുകളെ അടിമുടി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനം. ആപ്പിളിന്റെ വേൾഡ് വൈഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്വിയാക്കിനായിരിക്കും ലിലിയൻ റിപ്പോർട്ട് ചെയ്യുക.
ഉൽപ്പന്ന വികസനം, മാർക്കറ്റിങ്, ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ ലിലിയന്റെ സാന്നിധ്യം ആപ്പിളിന് വലിയ മുന്നേറ്റം നൽകുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു.
Apple has appointed Lillian Rincon, a former Google Vice President, as its new VP of AI Product Management. With over nine years of experience at Google—where she oversaw Google Assistant and Shopping—Rincon brings significant expertise to Apple's AI team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."