സിപിഎം-ബിജെപി അന്തർധാര സജീവം; ഇടനിലക്കാരനായി ട്വന്റി-20; വിമർശിച്ച് കെ.സി. വേണുഗോപാൽ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളുമായി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ ആഭ്യന്തരമന്ത്രി അമിത് ഷായുടേയോ പേരെടുത്ത് വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ വെറും 'മയിൽപ്പീലി തല്ല്' മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
ട്വന്റി-20യെ ഇടനിലക്കാരനാക്കി സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ട്. ബിജെപിയും കോൺഗ്രസും തമ്മിലാണ് ഡീല് എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത് ആരും വിശ്വസിക്കില്ല. ചോദ്യം ചോദിക്കുന്നവരോട് കടക്ക് പുറത്തെന്ന് പറയുന്നതും പ്രവർത്തകരോട് വീട്ടിൽ പോയി ചോദിക്കാൻ പറയുന്നതും മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ്. ജനം എതിരാണെന്ന ബോധ്യത്തിൽ നിന്നാണ് ഈ ഭയമുണ്ടാകുന്നത്.
ഹരിയാന കോഴ ആരോപണം: സ്ഥാനാർത്ഥിത്വത്തിനായി കോൺഗ്രസ് കോഴ വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തെ നിയമപരമായി നേരിടും. ഈ ആരോപണം ആര് വേണമെങ്കിലും അന്വേഷിക്കട്ടെ. എന്നാൽ ബാർ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി എന്താണ് മറുപടി നൽകാത്തതെന്നും വേണുഗോപാൽ തിരിച്ചു ചോദിച്ചു.
കേന്ദ്ര സർക്കാരിന്റെ വിദേശ സംഭാവന നിയന്ത്രണ നിയമ (FCRA) ഭേദഗതിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഈ വിചിത്രമായ ബില്ലിനെ കോൺഗ്രസ് പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
"വഖഫ് ബില്ലിലൂടെ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട കേന്ദ്ര സർക്കാർ, ഇപ്പോൾ എഫ്‌സിആർഎ ഭേദഗതിയിലൂടെ ക്രൈസ്തവ സമൂഹത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ക്രിസ്മസിന് കേക്കുമായി പോവുകയും പിന്നാലെ നിയമം ഉപയോഗിച്ച് സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കേന്ദ്രത്തിന്റേത് എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു
ചെറിയ വിദേശ സഹായം കൈപ്പറ്റിയാൽ പോലും സ്ഥാപനം ഏറ്റെടുക്കാൻ അധികാരം നൽകുന്നതാണ് പുതിയ നിയമമെന്നും, കന്യാസ്ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങളുടെ മറ്റൊരു രൂപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Congress General Secretary K.C. Venugopal has intensified his attack on Kerala CM Pinarayi Vijayan, alleging a secret "CPM-BJP nexus" ahead of the 2026 Assembly elections. Speaking in Kochi, Venugopal claimed that the Twenty-20 party is acting as a middleman for this political deal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."