ആറ്റിങ്ങലിലെ ആരാധനാലയങ്ങളിലും, മദ്രസയിലും കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ: പൊലിസിനെ വെട്ടിച്ച് പുഴയിൽ ചാടിയ പ്രതിയെ കീഴടക്കിയത് സാഹസികമായി
ആറ്റിങ്ങൽ: ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളിലെയും വിവിധ ആരാധനാലയങ്ങളിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് സനോജിനെയാണ് (53) ആറ്റിങ്ങൽ പൊലിസ് പിടികൂടിയത്. മടവൂർ മയിലാടും പൊയ്ക സ്വദേശിയാണ് സനോജ്. പള്ളിക്കൽ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള പ്രതി, കാപ്പാ നിയമപ്രകാരം തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് വീണ്ടും മോഷണം നടത്തിയത്.
പുനലൂർ കരവാളൂർ ഭാഗത്തുനിന്നാണ് പ്രതിയെ കണ്ടെത്തിയത്. പൊലിസിനെ കണ്ടതോടെ അടുത്തുള്ള പുഴയിൽ ചാടിയ സനോജിനെ പുഴയിലിറങ്ങിയാണ് പൊലിസ് പിടികൂടിയത്.
മാർച്ച് നാലിന് പുലർച്ചെ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ വാതിൽ തകർത്ത് അകത്തുകയറിയ പ്രതി, ഒരു പവന്റെ താലിമാലയും സ്വർണ്ണപ്പൊട്ടുകളും മോഷ്ടിച്ചിരുന്നു. പിന്നീട്, തിങ്കളാഴ്ച പതിനെട്ടാം മൈലിലെ ഇർഷാദ് ഇസ്ലാം മസ്ജിദ് മദ്രസയുടെ വാതിൽ കുത്തിത്തുറന്ന് 15,000 രൂപ മോഷ്ടിച്ചു.
ആറ്റിങ്ങലിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവായതോടെ എസ്.എച്ച്.ഒ അനുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്ന്, ഫിംഗർ പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുൻപ് സമാനമായ രീതിയിൽ മോഷണം നടത്തിയവരുടെ വിവരങ്ങൾ പരിശോധിച്ചതാണ് പ്രതിയെ കുടുക്കിയത്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
A 53-year-old habitual offender, Sanoj, has been arrested by Attingal police for carrying out multiple thefts at religious institutions in and around Attingal. A native of Madavoor Mayiladum Poika, the accused had recently been released from detention under preventive laws and resumed criminal activities. He was tracked down from the Punalur Karavaloor area and apprehended after attempting to escape by jumping into a river.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."