HOME
DETAILS

"ആര് വോട്ട് തന്നാലും സ്വീകരിക്കും"; നേമത്തെ എസ്.ഡി.പി.ഐ പിന്തുണയിൽ നയം വ്യക്തമാക്കി വി. ശിവൻകുട്ടി

  
Web Desk
March 29, 2026 | 2:31 PM

v sivankutty responds to sdpi support in nemom says will accept votes from all

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ആര് വോട്ട് നൽകിയാലും അത് സ്വീകരിക്കുമെന്നും ഒരു വിഭാ​ഗത്തിന്റെയും വോട്ട് വേണ്ടെന്ന് വയ്ക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

ഒരു മതേതര ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നത്. അതിനാൽ തന്നെ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും പിന്തുണ തനിക്ക് ആവശ്യമാണ്. നേരത്തെ, എസ്ഡിപിഐ പിന്തുണ യുഡിഎഫിനാണെന്ന് എൽഡിഎഫ് പറഞ്ഞിട്ടുണ്ടാകാം, എന്നാൽ രാഷ്ട്രീയത്തിൽ സാഹചര്യങ്ങളും വിഷയങ്ങളും മാറിമറഞ്ഞു വരും അദ്ദേഹം കൂട്ടിച്ചേർത്തു.

‌നേരത്തെ എസ്ഡിപിഐ പിന്തുണക്കുന്നത് യുഡിഎഫിനെയാണെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് എസ്ഡിപിഐ ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് രാഷ്ട്രീയത്തിൽ മാറ്റങ്ങൾ സ്വാഭാവികമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കിയത്. ത്രികോണ മത്സരം നിലനിൽക്കുന്ന നേമത്ത് എസ്ഡിപിഐയുടെ ഈ നിലപാട് മാറ്റം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

LDF candidate V. Sivankutty has responded to the SDPI’s declaration of support in the Nemom constituency, stating that he will accept votes from all sections of society. He emphasized that no group’s support would be rejected, underscoring an inclusive approach amid the evolving political dynamics in the constituency.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  12 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  12 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  12 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  12 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  12 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  12 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  12 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  12 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  12 days ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  12 days ago