പ്രേതബാധയേറ്റെന്ന് ആരോപിച്ച് യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
വാരണാസി: പ്രേതബാധ ആരോപിച്ച് വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ശനിയാഴ്ച്ച രാത്രി ബെംഗളുരുവില്‍ നിന്ന് വാരണാസിയിലേക്ക് യാത്ര തിരിച്ച 6E-185 ഇന്‍ഡിഗോ വിമാനത്തിലാണ് യുവാവ് പരിഭ്രാന്തി പരത്തിയത്.
തനിക്ക് പ്രേതബാധയേറ്റെന്ന് ആരോപിച്ചാണ് യുപി സ്വദേശിയായ മുഹമ്മദ് അദ്‌നാന്‍ എന്ന യുവാവ് പരാക്രമം കാട്ടിയത്. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പായതിനാല്‍ പൈലറ്റ് വിമാനം ഇറക്കുന്നത് ഒഴിവാക്കി. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡിങ് ചെയ്യുകയായിരുന്നു. വിമാനത്തിന് പുറത്തിറങ്ങിയ യുവാവിനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ബെംഗളുരുവില്‍ നിന്ന് പുറപ്പെട്ട് 15 മിനുട്ടിന് ശേഷം തന്നെ യുവാവ് വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇടപെട്ട് യുവാവിനെ ശാന്തനാക്കുകയായിരുന്നു. എന്നാല്‍ ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് വീണ്ടും യുവാവ് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. അപകട സാധ്യത മുന്നില്‍കണ്ട പൈലറ്റ് ഉടന്‍ തന്നെ ലാന്‍ഡിങ് ഒഴിവാക്കി വിമാനം ഉയര്‍ത്തിയത് തുണയായി.
ചോദ്യം ചെയ്യലിനിടെ ആദ്യം പ്രേതബാധയേറ്റെന്ന് പറഞ്ഞ യുവാവ് പിന്നീട് ഗോവയില്‍ നിന്ന് മടങ്ങിവരികയാണെന്നും എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയില്ലെന്നും മൊഴിമാറ്റി പറഞ്ഞു. നിലവില്‍ സുരക്ഷ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്കെതിരെ ഫുല്‍പൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
passenger who attempted to open the indigo aircraft’s emergency exit door has been caught. the incident occurred on indigo flight 6e-185, which departed from bengaluru to varanasi on saturday night, causing panic among passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."