HOME
DETAILS

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

  
Web Desk
March 29, 2026 | 4:51 PM

iran missile attack on military camp in kuwait leaves 10 soldiers injured

കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക ക്യാമ്പിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 10 കുവൈത്ത് സൈനികർക്ക് പരുക്ക്. കുവൈത്ത് സൈന്യമാമ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടത്. സുരക്ഷാ കാരണങ്ങളാൽ ആക്രമണം നടന്ന സ്ഥലം സൈന്യം വെളിപ്പെടുത്തിയിട്ടില്ല.

മിസൈൽ പതിച്ചതിനെത്തുടർന്ന് സൈനിക ക്യാമ്പിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അറിയിച്ചു. പരുക്കേറ്റ സൈനികർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയിൽ തുടരുന്ന സൈനിക പ്രകോപനങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആക്രമണങ്ങൾക്കെതിരെ കുവൈത്ത് സൈന്യം അതിശക്തമായ പ്രതിരോധമാണ് തീർക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്തിനെ ലക്ഷ്യമിട്ടെത്തിയ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും തകർക്കാൻ വ്യോമ പ്രതിരോധ സേനയ്ക്ക് സാധിച്ചു. ആകെ 26 പ്രൊജക്‌ടൈലുകളാണ് സൈന്യം ആകാശത്തുവെച്ച് തന്നെ നിർവീര്യമാക്കിയത്.

രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സുസജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും കുവൈത്ത് തേടുന്നുണ്ട്.

an iranian missile strike targeted a military camp in kuwait, leaving 10 soldiers injured. authorities are assessing the situation as tensions escalate in the region, with heightened security measures and international concern over stability and potential further developments.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്

Cricket
  •  5 days ago
No Image

അതിവേഗ നീക്കങ്ങളുമായി രമേശ് ചെന്നിത്തല; നാളെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; സതീശൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായേക്കും!

Kerala
  •  5 days ago
No Image

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പുണ്ടാകുമോ, അതോ വില കുറയുമോ? നിക്ഷേപകർ ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങൾ

uae
  •  5 days ago
No Image

90 മിനിറ്റിൽ തീർന്ന ലോകകപ്പ് വസന്തം! ഫുട്ബോൾ ചരിത്രത്തിലെ ആ ഒരേയൊരു 'നിർഭാഗ്യവാൻമാരെ' കുറിച്ച് അറിയാമോ?

Football
  •  5 days ago
No Image

നഷ്ടപ്പെട്ട ഒരു ലക്ഷം ദിർഹം ഉടമസ്ഥന് തിരികെ നൽകി ദുബൈ പൊലിസ്; തുണയായത് പ്രവാസി യുവാവ്

uae
  •  5 days ago
No Image

ലോക സമാധാനത്തിന് ബഹ്‌റൈന്‍ മാതൃകാപരമായ രാജ്യമെന്ന് വിദേശകാര്യമന്ത്രി 

bahrain
  •  5 days ago
No Image

തീര്‍ഥാടകര്‍ക്കായി ആരോഗ്യ-സുരക്ഷാ സേവനങ്ങളുമായി ഒമാന്‍ ഹജ്ജ് മിഷന്‍

oman
  •  5 days ago
No Image

ചാരപ്പേടിയിൽ അമേരിക്ക; ചൈനയിൽ കിട്ടിയ സമ്മാനങ്ങളെല്ലാം വിമാനം കയറും മുൻപ് ചവറ്റുകുട്ടയിലെറിഞ്ഞ് ട്രംപും സംഘവും!

International
  •  5 days ago
No Image

ഒമാന്‍-ഇറാഖ് ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം; വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി

oman
  •  5 days ago
No Image

മൈതാനത്ത് പരീക്ഷാ ഹാൾ വികൃതിയോ? ആകാശ് സിങ്ങിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷത്തെ വലിച്ച് കീറി റായിഡുവും,സ്റ്റെയ്‌നും

Cricket
  •  5 days ago