HOME
DETAILS

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

  
March 29, 2026 | 5:18 PM

challenges will make uae stronger development drive will continue says sheikh mohammed

ദുബൈ: നിലവിലെ പ്രാദേശിക വെല്ലുവിളികളെ അതിജീവിച്ച് യുഎഇ കൂടുതൽ കരുത്തോടെയും കാര്യക്ഷമതയോടെയും മുന്നേറുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം എക്‌സിലൂടെയാണ് (X) അദ്ദേഹം രാജ്യത്തിന്റെ ദൃഢനിശ്ചയം വ്യക്തമാക്കിയത്. ഫെബ്രുവരി 28 മുതൽ ഗൾഫ് മേഖലയിലുണ്ടായ സംഘർഷങ്ങൾക്കിടയിൽ 2,300-ലധികം ഡ്രോണുകളെയും മിസൈലുകളെയും രാജ്യം വിജയകരമായി പ്രതിരോധിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുഎഇയുടെ വികസന മാതൃക വഴക്കത്തിലും ആധുനികതയിലും അധിഷ്ഠിതമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. "നമ്മുടെ ജനങ്ങളെയും നാട്ടിലെ താമസക്കാരെയും ഓർത്ത് അഭിമാനിക്കുന്നു. നമ്മുടെ ദേശീയ സ്ഥാപനങ്ങൾ പൂർണ്ണ കാര്യക്ഷമതയോടെയും പ്രതിരോധ സേനകൾ ഉയർന്ന പ്രൊഫഷണലിസത്തോടെയുമാണ് പ്രവർത്തിക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം നേടിയെടുത്ത നേട്ടങ്ങൾ സംരക്ഷിക്കുമെന്ന പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് എല്ലാ മേഖലകളും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അടുത്ത അഞ്ച് വർഷത്തേക്കുള്ള ബഹിരാകാശ മേഖല തന്ത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി. 44 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള ഈ മേഖലയിൽ 170-ലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ 30 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച യുഎഇ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ രംഗത്തെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാകാനാണ് ലക്ഷ്യമിടുന്നത്. ശുക്രനിലേക്കും ഛിന്നഗ്രഹ വലയത്തിലേക്കുമുള്ള പുതിയ ദൗത്യങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

sheikh mohammed affirmed that challenges will only strengthen the uae, emphasizing resilience and continued development momentum. he highlighted the nation’s commitment to progress, innovation, and stability despite regional pressures, ensuring sustained growth and confidence in future national achievements.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  10 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  10 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  10 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  10 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  10 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  10 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  10 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  10 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  10 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  10 days ago