ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 284 സ്ഥാനാര്‍ഥികളുടെ ലിസ്റ്റാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയത്. ആകെയുള്ള 294 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. പത്ത് സീറ്റുകള്‍ പിന്നീട് പ്രഖ്യാപിക്കും.
ഏപ്രില്‍ 23, 29 തീയിതകളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ബഹാറംപൂരില്‍ നിന്ന് ജനവിധി തേടും. തൃണമൂല്‍ വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ എംപി മൗസം നൂര്‍ മലാത്തിപൂരില്‍ നിന്നും മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, അധിര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."