HOME
DETAILS

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

  
March 29, 2026 | 6:29 PM

iran issues strong warning amid reports of a possible us ground attack in west asia

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസ് കരയാക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. കരയുദ്ധം ആരംഭിക്കാനാണ് നീക്കമെങ്കിൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഇറാൻ അറിയിച്ചു. ഇറാനിൽ കാലുകുത്തുന്ന യുഎസ് സൈനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഇട്ടുകൊടുക്കുമെന്ന് ഖത്തം-അൽ-അൻബിയ വക്താവ് കേണൽ ഇബ്രാഹീം സുൽഫിക്കർ വ്യക്തമാക്കി. യുഎസിന്റെ ഏതൊരു ആക്രമണത്തെയും നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 

'കരമാർഗമോ സമുദ്രമാർഗമോ ഇറാനെതിരെ നീക്കം നടത്താൻ തയ്യാറായാൽ യുഎസ് സൈനികരെ തകർക്കാൻ ഇറാൻ സജ്ജമാണ്. അതിനുവേണ്ടിയുള്ള ദിനങ്ങളിലേക്ക് ഇറാൻ എണ്ണിത്തുടങ്ങിയിട്ടുണ്ട്. ഇറാനെതിരെ കരയുദ്ധം നടത്തുമെന്നും ഖാർഗ് ദ്വീപ് അടക്കമുള്ള പ്രദേശങ്ങളിൽ അധിനിവേശം നടത്തുമെന്നുമൊക്കെ യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. അത്തരം ആഗ്രഹങ്ങളെല്ലാം ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്‌നങ്ങളായി മാത്രമേ കണക്കാക്കാനാകൂ.' കേണൽ സുൽഫിക്കർ പറഞ്ഞു. 

യുഎസ് ഭീഷണികളെ നേരിടാൻ ഇറാഖിന്റെ അതിർത്തിപ്രദേശങ്ങളടക്കം രാജ്യത്തുടനീളം പ്രതിരോധസംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റുമാരുടെ കൂട്ടത്തിൽ വെച്ചേറ്റവും 'നുണയനായ പ്രസിഡന്റായ ട്രംപ് യുഎസ് സൈന്യത്തെ കൊലക്ക് കൊടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ-പശ്ചിമേഷ്യൻ രാജ്യങ്ങളെ ഒന്നടങ്കം യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിട്ട സ്ഥലകാല ബോധമില്ലാത്ത ഒരാളെയാണ് വാഷിങ്ടൺ സൈനികനേതൃത്വം ഏൽപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പശ്ചിമേഷ്യയിൽ കരസേനയിറങ്ങുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചതിന് പിന്നാലെയാണ് രൂക്ഷപ്രതികരണവുമായി ഇറാൻ രംഗത്തെത്തിയത്. 31ാം മറൈൻ എക്‌സ്‌പെഡീഷനറി യൂനിറ്റിലെ 3500 നാവികരും മറീനുകളും പശ്ചിമേഷ്യയിലെത്തിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. ഇവർക്ക് ആവശ്യമായ യാത്ര, ആക്രമണ പോർവിമാനങ്ങളും അധികമായി എത്തിയിട്ടുണ്ട്. ഇവർക്ക് പുറമെ കൂടുതൽ സൈനികർ കൂടി വൈകാതെ പശ്ചിമേഷ്യയിലെത്തുമെന്നാണ് റിപ്പോർട്ട്.

iran issues strong warning amid reports of a possible us ground attack in west asia. khatam-al-anbiya spokesperson colonel ibrahim zolfaghari said us soldiers entering iran would face serious danger, even warning they could be thrown to sharks in the persian gulf. he also said iran is fully prepared to respond to any us attack.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  4 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  4 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  4 days ago
No Image

ഒമാനിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ച

oman
  •  4 days ago
No Image

ലോകത്തെ മികച്ച 10 സർക്കാരുകളുടെ പട്ടികയിൽ ഇടം നേടി യുഎഇ

uae
  •  4 days ago