HOME
DETAILS
MAL
തിരുവനന്തപുരം ശാസ്തമംഗലത്ത് വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം; അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി
March 30, 2026 | 1:29 AM
തിരുവനന്തപുരം: തലസ്ഥാനത്തെ തിരക്കേറിയ കേന്ദ്രമായ ശാസ്തമംഗലത്ത് വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം. ശാസ്തമംഗലം ജങ്ഷന് സമീപമുള്ള അക്ഷയ ടവർ എന്ന മൂന്നുനില കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെ തുടർന്ന് സേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സംഭവത്തെ തുടർന്ന് ശാസ്തമംഗലം മേഖലയിൽ അല്പനേരം ഗതാഗത തടസ്സവും പരിഭ്രാന്തിയും ഉണ്ടായി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."