HOME
DETAILS

ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടിസ്

  
March 30, 2026 | 2:00 AM

Protection of historical monuments Show cause notice issued to Archaeological Survey of India

ന്യൂഡൽഹി: ഡൽഹിയിലെ 173 ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പാലിച്ച് സത്യവാങ്മൂലം സമർപ്പിക്കാത്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറലിന് സുപ്രിംകോടതി കാരണം കാണിക്കൽ നോട്ടിസ് അയച്ചു. 

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നടപടി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ബെഞ്ച് കോടതി ഉത്തരവിന്റെ മനഃപൂർവമായ ലംഘനം നടന്നിട്ടുണ്ടെന്നും ഡയറക്ടർ ജനറലിനെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ ആലോചിക്കുന്നതായും വ്യക്തമാക്കി. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ നേരിട്ട് കോടതിയിൽ ഹാജരാകാനും നിർദേശമുണ്ട്.

ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ ലോധി കാലത്ത് നിർമിച്ച ശെയ്ഖ് അലിദർഗ, ഡിഫൻസ് കോളനി വെൽഫെയർ അസോസിയേഷൻ ഓഫിസാക്കിയതായി സുപ്രിംകോടതി കണ്ടെത്തിയിരുന്നു. 

ഇത് ഒഴിപ്പിക്കാൻ നൽകിയ നിർദേശത്തിനൊപ്പമാണ് ഡൽഹിയിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള 173 ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനായി കോടതി ചില കാര്യങ്ങൾ നിർദേശിക്കുകയും അത് പാലിച്ചത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ഈ വർഷം ഫെബ്രുവരി രണ്ടിന് ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുല്ല, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. 
കോടതി കമ്മിഷണർ ഗോപാൽ ശങ്കരനാരായണൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമർപ്പിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ കീഴിലുള്ള 54 സ്മാരകങ്ങളിൽ രണ്ടെണ്ണം മാത്രമേ സർവേ ചെയ്തിട്ടുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. 
ഷെയ്ഖ് അലി ദർഗ പരിസരത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഒരു വാണിജ്യ സംരംഭമായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  11 hours ago
No Image

ലഹരിക്കകടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  11 hours ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  11 hours ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  12 hours ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  13 hours ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  13 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  13 hours ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  13 hours ago
No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  13 hours ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  14 hours ago