HOME
DETAILS

ഗ്യാസ് പോയി... ഒപ്പം ഷവര്‍മയും ഷവായയും...

  
March 30, 2026 | 2:04 AM

The gas is gone and the shawarma and shawaya

കൊച്ചി: ഉച്ചയ്ക്ക് ശേഷം തെരുവുകളിൽ സജീവമായിരുന്ന ഷവര്‍മ, ഷവായ കടകളിൽ  ഇപ്പോൾ ഇവ രണ്ടും കാണാനില്ല. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ  വാണിജ്യ എൽ.പി.ജിക്ക്  നിയന്ത്രണം വന്നതോടെ സംസ്ഥാനത്തെ തെരുവോരങ്ങളിൽനിന്ന്  ഷവര്‍മയും ഷവായയും ഏറെക്കുറെ അപ്രത്യക്ഷമായി. ചെറുകിട ഹോട്ടലുകളും തെരുവ് ഭക്ഷണശാലകളും ആശ്രയിച്ചിരുന്ന പ്രധാന വിഭവങ്ങളായ ഷവര്‍മയും ഷവായ് (ഗ്രില്‍ഡ്) ചിക്കനും  മാത്രം വിറ്റിരുന്ന സ്ഥാപനങ്ങൾ ആകട്ടെ മിക്കതും  അടച്ചുപൂട്ടിയിരിക്കുകയാണ്.  

നഗരങ്ങളിലെ മുക്കിലും മൂലയിലും വ്യാപകമായിരുന്ന കടകളാണ് ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ ഷട്ടറിട്ടത്. മറ്റു പല വിഭവങ്ങളും ഗ്യാസ് അല്ലെങ്കില്‍  വിറകടുപ്പോ മറ്റു സംവിധാനമോ ഉപയോഗിച്ച് പാചകം ചെയ്യാമെങ്കിലും മലയാളികളുടെ പ്രിയങ്കരമായ അറേബ്യന്‍ രുചികളില്‍ വരുന്ന ഇത്തരം വിഭവങ്ങള്‍ക്ക് പകരം സംവിധാനമില്ല. 

സാധാരണയായി ഉയര്‍ന്ന താപനിലയില്‍ തുടര്‍ച്ചയായി വേവിക്കേണ്ടതായതിനാല്‍ ഗ്യാസ് അടുപ്പുകളാണ് ഇവയ്ക്കായി പ്രധാനമായും ആശ്രയിച്ചിരുന്നത്. ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന വെര്‍ട്ടിക്കല്‍ റോട്ടിസ്സറി സംവിധാനവും ഷവായ് ചിക്കന്‍ ഗ്രില്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളും ഗ്യാസ് ഇല്ലാതെ പ്രവര്‍ത്തിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് ഉടമകള്‍ പറയുന്നു.

പ്രത്യേകമായി തയാറാക്കിയ അടുപ്പുകളിലും മറ്റു സംവിധാനങ്ങളിലുമാണ് ഷവര്‍മയും ഷവായയും പാചകം ചെയ്യുന്നത്. മസാലകള്‍ പുരട്ടി തയാറാക്കിയ മാംസം കുത്തിനിര്‍ത്തി അതിന് അനുസരിച്ചുള്ള തീ പ്രത്യേക രീതിയില്‍ നല്‍കിയാണ് ഷവര്‍മ തയാറാക്കുന്നത്. ഷവര്‍മ പൊതിയുന്ന കുബൂസ് അല്ലെങ്കില്‍ റുമാലി റൊട്ടി എന്നിവയും ലഭ്യമല്ല. ഗ്യാസ് കിട്ടാത്തതിനാൽ കാരണം ഇവയും കടകളിൽ വിതരണം ചെയ്തിരുന്നവർ നിര്‍ത്തിയിട്ടുണ്ട്.  ഷവായ അഥവാ ഗ്രില്‍ഡ് ചിക്കന്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക അടുപ്പുകളെയും  ഈ പ്രതിസന്ധി വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനില സ്ഥിരമായി ലഭിക്കേണ്ടതിനാല്‍ ഗ്യാസ് ഇല്ലാതെ ഈ അടുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പ്രായോഗികമല്ല. ചില ഇടങ്ങളില്‍ കല്‍ക്കരി ഉപയോഗിച്ച് ശ്രമങ്ങള്‍ നടത്തിയെങ്കിലും, ആവശ്യമായ നിലവാരവും വേഗവും ലഭിക്കാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് കടകള്‍ അടച്ചുപൂട്ടിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഷവർമയും ഷവായയും മാത്രം വിറ്റിരുന്ന കടക്കാരാണ് ഇത് മൂലം കൂടുതൽ പ്രതിസന്ധിയിലായത്. പ്രവർത്തനം നിർത്തുകയല്ലാതെ അവർക്ക് മറ്റ് മാർഗങ്ങളും ഉണ്ടായിരുന്നില്ല. ബേക്കറികളോടും ഹോട്ടലുകളോടും അനുബന്ധിച്ച് ഷവർമയും ഷവായയും തയാറാക്കിയിരുന്നവരും  താൽക്കാലികമായി ഇവ നിർത്തിയിരിക്കുകയാണ്. ഇതിനിടയിലും ഷവർമ പോലുള്ള അറേബ്യൻ ഉൽപന്നങ്ങൾ വിൽക്കുന്ന ചില വൻകിട സ്ഥാപനങ്ങൾ മാത്രമാണ് ചിലയിടങ്ങളിൽ പ്രവർത്തിക്കുന്ന



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  9 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  9 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  9 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  9 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  9 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  9 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  9 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  9 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  9 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  9 days ago