HOME
DETAILS

ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം: കൊല്ലത്ത് 19കാരനെ കുത്തിക്കൊലപ്പെടുത്തി; അഞ്ചുപേര്‍ പിടിയില്‍

  
Web Desk
March 30, 2026 | 2:55 AM

19-year-old youth stabbed to death during temple festival in kollam five arrested

 

കൊല്ലം: ഉത്സവത്തിനിടെയുണ്ടായ നിസ്സാര തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂര്‍ സജീവ് മന്ദിരത്തില്‍ പരേതനായ സജീവിന്റെ മകന്‍ അമ്പാടി (തേജസ് -19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂര്‍ സ്വദേശികളായ ടുട്ടു എന്ന ആദിത്യന്‍ (19), വിനു (26), പ്രിജിത്, ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ അഖില്‍രാജ് (29) എന്നിവരെയും കണ്ടാലറിയാവുന്ന രണ്ട് പ്രായപൂര്‍ത്തിയാകാത്ത യുവാക്കളെയും കൊട്ടിയം പൊലിസ് പിടികൂടി.

ശനിയാഴ്ച രാത്രി 8.30ഓടെ മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. കെട്ടുകാഴ്ചയുടെ ഭാഗമായുള്ള ഫ്‌ളോട്ടിന് മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ തേജസ് അബദ്ധത്തില്‍ പ്രതികളുടെ കാലില്‍ ചവിട്ടിയതാണ് അക്രമത്തിന് കാരണമായത്. ഇതില്‍ പ്രകോപിതരായ സംഘം തേജസിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും ഒന്നാം പ്രതി ആദിത്യന്‍ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് വയറ്റിലും ഇടുപ്പിലും മൂന്നുതവണ കുത്തുകയുമായിരുന്നു.

 

ആക്രമണത്തിനിടെ പ്രായപൂര്‍ത്തിയാവാത്ത പ്രതികളിലൊരാള്‍ തേജസിനെ പിടിച്ചുമാറാന്‍ കഴിയാത്തവിധം തടഞ്ഞു വച്ചു. ഫ്‌ളോട്ടിലെ ഉച്ചത്തിലുള്ള സംഗീതവും വര്‍ണ്ണവിളക്കുകളും കാരണം തേജസ് കുത്തേറ്റു വീണത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. നൃത്തത്തിനിടെ തളര്‍ന്നു വീണതാണെന്നു കരുതിയാണ് ആദ്യം മറ്റുള്ളവര്‍ തേജസിനെ റോഡരികിലേക്ക് മാറ്റിക്കിടത്തിയത്.

പിന്നീട് സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് തേജസിനെ ഉടന്‍ തന്നെ പാലത്തറ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഞായറാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് വെളിച്ചിക്കാലയിലുള്ള അഖില്‍രാജിന്റെ വീട്ടില്‍ നിന്ന് ചാത്തന്നൂര്‍ എ.സി.പി അനുരൂപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പ്രതികളെ ജുവനൈല്‍ കോടതിയിലും മറ്റുള്ളവരെ മജിസ്‌ട്രേറ്റിന് മുന്നിലും ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

A 19-year-old youth was stabbed to death by a five-member gang in Kollam following a minor dispute over stepping on someone's foot during a temple festival procession.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ വ്യാജ എഐ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

Kerala
  •  3 days ago
No Image

കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇലക്ട്രിക് ഓട്ടോ ഓണായി; നാല് വയസ്സുകാരി നേരെ കിണറ്റിലേക്ക്! നാടിനെ നടുക്കിയ അപകടത്തിൽ കുരുന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് കൈത്താങ്ങായി ദുബൈ ഔഖാഫ്; 74.7 ദശലക്ഷം ദിർഹത്തിന്റെ ധനസഹായം വിതരണം ചെയ്തു

uae
  •  4 days ago
No Image

രാജാവിന് ഇനി വിശ്രമിക്കാം! കാൾസന്റെ സാമ്രാജ്യം രണ്ടാം തവണയും തകർത്തെറിഞ്ഞ് ഇന്ത്യൻ കൗമാരക്കാരൻ; നോർവേയിൽ നടന്നത് ചരിത്ര അട്ടിമറി!

Others
  •  4 days ago
No Image

ഇറാന്റെ മിസൈൽ ആക്രമണം: ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് യുഎഇ; ഭീഷണികൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  4 days ago
No Image

2050ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാകാന്‍ ഒമാന്‍; ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

oman
  •  4 days ago
No Image

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: ഈ മാസം ഒമ്പതിനകം നടപ്പാക്കണമെന്ന് മുന്‍സിഫ് കോടതി, ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വേ മുതൽ മെസിയുടെ അർജന്റീന വരെ; വെല്ലാനാരുമില്ലാതെ അഞ്ച് കിരീടവുമായി കാനറിപ്പട ഭരിക്കുന്ന സാമ്രാജ്യം

Football
  •  4 days ago
No Image

സംഘര്‍ഷം വ്യാപിപ്പിക്കരുത്; കുവൈത്തിലും ബഹ്‌റൈനിലും നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

qatar
  •  4 days ago
No Image

ചരിത്രമെഴുതാൻ ആറാം ലോകകപ്പിന് മെസി വീണ്ടുമെത്തുന്നു; റൊണാൾഡോയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ആ റെക്കോഡ് ഇതാ!

Football
  •  4 days ago