HOME
DETAILS

വിവാഹപ്പന്തലിലേക്ക് പടക്കത്തില്‍ നിന്ന് തീപ്പൊരി തെറിച്ചു; കാസര്‍കോട് ഒഴിവായത് വന്‍ ദുരന്തം

  
March 30, 2026 | 5:09 AM

majort ragedy averted as fire breaks out at wedding pandal in kasaragod

 

കാസര്‍കോട്: മൗവ്വലില്‍ വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ പന്തലിലേക്ക് തീപ്പൊരി തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മീത്തല്‍ മൗവ്വല്‍ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വീട്ടിലാണ് സംഭവം നടന്നത്. ചെര്‍ക്കളയില്‍ നിന്നുള്ള വരന്റെ വീട്ടുകാര്‍ എത്തിയപ്പോള്‍ ആവേശത്തോടെ പൊട്ടിച്ച പടക്കത്തില്‍ നിന്നാണ് തീ പടര്‍ന്നത്.

പടക്കത്തില്‍ നിന്നുള്ള തീപ്പൊരി പന്തലിന് മുന്നിലെ അലങ്കാരങ്ങളിലേക്ക് വീഴുകയും നിമിഷനേരം കൊണ്ട് പത്തടി ഉയരത്തില്‍ തീ ആളിപ്പടരുകയുമായിരുന്നു. ഈ സമയം നൂറുകണക്കിന് അതിഥികള്‍ പന്തലിനകത്തും പരിസരത്തുമായി ഉണ്ടായിരുന്നു. പരിഭ്രാന്തരായ ആളുകള്‍ക്കിടയില്‍ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. അലങ്കാരങ്ങള്‍ ഭാഗികമായി കത്തിയെങ്കിലും ആര്‍ക്കും പരിക്കുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.


a major tragedy was averted in kasaragod after a fire broke out at a wedding pandal when sparks from firecrackers lit to welcome the groom's party ignited the decorations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  8 days ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  8 days ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ്‍ 3ന്

National
  •  8 days ago
No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  8 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  8 days ago
No Image

പൊരുതി തേറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  8 days ago
No Image

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

Kerala
  •  8 days ago
No Image

യുഎഇ സമ്പദ്‌വ്യവസ്ഥയിൽ വൻ കുതിപ്പ്; 2025-ൽ ജിഡിപി 1.9 ട്രില്യൺ ദിർഹമായി ഉയർന്നു

uae
  •  8 days ago
No Image

യൂട്യൂബിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം; ഫുട്ബോൾ ആരാധകർക്കായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വമ്പൻ മാസ്റ്റർപ്ലാൻ, പക്ഷേ ഒരൊറ്റ പ്രശ്നമുണ്ട്!

Football
  •  8 days ago