'റിപ്പോര്‍ട്ട് കാര്‍ഡ് റെഡി, സംവാദത്തിന് തയ്യാറാണോ?'; വി.ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: വികസന നേട്ടങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറുണ്ടോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്ന 'റിപ്പോര്‍ട്ട് കാര്‍ഡ്' പുറത്തു വിട്ടുകൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ സംവാദത്തിന് ക്ഷണിച്ചത്. 'എന്നാല്‍ ഇനി സംവാദത്തിന് തയ്യാറായാലോ?' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി നേട്ടങ്ങള്‍ പങ്കുവച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ദേശീയപാത വികസനം, പട്ടയ വിതരണം, മുടങ്ങാത്ത ക്ഷേമ പെന്‍ഷനുകള്‍, ഊര്‍ജ്ജ പ്രതിസന്ധിയില്ലാത്ത കേരളം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ റിപ്പോര്‍ട്ട് കാര്‍ഡിലുണ്ട്. ഇതിനോട് പ്രതികരിച്ച പ്രതിപക്ഷ നേതാവിന്റെ ഓഫിസ്, വെറും ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ക്ഷണമല്ല വേണ്ടതെന്നും സംവാദത്തിനുള്ള തീയതിയും സമയവും നിശ്ചയിച്ചാല്‍ സതീശന്‍ നേരിട്ടെത്തുമെന്നും വ്യക്തമാക്കി. ഇരുനേതാക്കളും തമ്മിലുള്ള ഈ പോര് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
chief minister pinarayi vijayan has challenged the opposition leader for a debate by presenting a report card of the ldf government's ten-year achievements on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."