HOME
DETAILS

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

  
March 30, 2026 | 5:45 AM

10-days-to-polls-rahul-gandhi-campaigns-in-pathanamthitta-and-kottayam-today

പത്തനംതിട്ട: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്ന് (തിങ്കള്‍) പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിന്നും തുടക്കമാകും. ഹെലികോപ്റ്റര്‍ മാര്‍ഗം അടൂരിലെത്തുന്ന രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12.15ന് അടൂര്‍ കെ.എസ്.ആര്‍.ടി.സി കോര്‍ണ്ണറില്‍, അടൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.വി ശാന്തകുമാറിന്റെ പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

അടൂരിലെ സമ്മേളനത്തിനുശേഷം റോഡുമാര്‍ഗം പത്തനംതിട്ടയിലെത്തുന്ന രാഹുല്‍ ഗാന്ധി, ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ട പഴയ ബസ്റ്റാന്റില്‍ സംഘടിപ്പിക്കുന്ന പൊതു യോഗത്തില്‍ സംസാരിക്കും. ആറന്‍ന്മുള, റാന്നി, കോന്നി, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ഥമാണ് രാഹുല്‍ പത്തനംതിട്ടയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നത്. തുടര്‍ന്ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നും കോട്ടയതേക്ക് പോകുംമെന്നും ആന്റോ ആന്റണി എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം പുതുപ്പള്ളി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേക്ക് പോകും. ഇവിടെ രാഹുലിന്റെ റോഡ് ഷോ ഉണ്ടാകും. 

പത്തനംതിട്ടയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പര്യടനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നും ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ വിജയം ഉറപ്പാകുമെന്നും ആന്റോ ആന്റണി എം.പി അഭിപ്രായപ്പെട്ടു. വരുന്ന ദിവസങ്ങളില്‍ പ്രിയങ്കാഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ വിവിധ മണ്ഡലങ്ങളില്‍ പര്യടനത്തിനെത്തുമെന്നും എം.പി അറിയിച്ചു.

എ.ഐ.സി.സി സെക്രട്ടറിമാരായ രുദ്രരാജു, സരിത, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍ രാജ്, ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ. എ സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, അഡ്വ. അനില്‍ തോമസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ എന്നിവരും പങ്കെടുത്തു.

 

 

 

With just 10 days left for polling, Rahul Gandhi is campaigning today in Pathanamthitta and Kottayam. His visit is part of intensified campaign efforts by the Congress party as the election approaches, aiming to mobilize support across key constituencies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  12 hours ago
No Image

കമ്പനി പൂട്ടിപ്പോയെന്ന ആരോപണം തെളിയിക്കാനായില്ല; മാനേജർക്ക് അനുകൂല വിധിയുമായി ദുബൈ കോടതി

uae
  •  12 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; മരിച്ച വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala
  •  13 hours ago
No Image

ബറാക്ക ആണവോർജ്ജ നിലയം ലക്ഷ്യമിട്ടുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ആഗോള സമാധാനത്തിന് ഭീഷണിയെന്ന് യുഎഇ

uae
  •  13 hours ago
No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  13 hours ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  14 hours ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  14 hours ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  15 hours ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  15 hours ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  15 hours ago