HOME
DETAILS

ലക്ഷ്യം ഇറാന്റെ എണ്ണയെന്ന് സമ്മതിച്ച് ട്രംപ്; വെനിസ്വേലയാണ് മാതൃക,  ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും യു.എസ് പ്രസിഡന്റ് 

  
Web Desk
March 30, 2026 | 7:30 AM

trump says us aims to take iran oil hints at possible kharg island move

വാഷിംഗ്ടണ്‍: ഇറാന്റെ എണ്ണ കൈക്കലാക്കുകയാണ് ലക്ഷ്യമെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം തുറന്നു പറഞ്ഞത്. പ്രസിഡന്റ് നിക്കോളാസ് മധുറോയെ പിടികൂടി വെനിസ്വലയുടെ എണ്ണക്ക് മേലുള്ള നിയന്ത്രണം അനിശ്ചിതകാലത്തേക്ക് കയ്യടക്കിയതാണ് ഇറാന്റെ കാര്യത്തിലും തങ്ങള്‍  മാതൃകയാക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്. 

'സത്യം പറഞ്ഞാല്‍, ഇറാനിലെ എണ്ണ എടുക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. 'നിങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?' എന്നാണ് യു.എസിലെ ചില വിഢികള്‍ ചോദിക്കുന്നത്.  പക്ഷേ അവര്‍ മണ്ടന്മാരാണ്' ട്രംപ് പറയുന്നു. 

യു.എസ് സൈന്യം കുറച്ചുകൂടി കാലം ഇറാനില്‍ തുടരുമെന്ന സൂചനയും ട്രംപ് നല്‍കി. 

'ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ഐലന്‍ഡ് വഴിയാണ്. ഈ ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചിപ്പിച്ചു. 'ചിലപ്പോള്‍ നമ്മള്‍ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുത്തേക്കാം, ചിലപ്പോള്‍ ഇല്ല. നമുക്ക് മുന്നില്‍ ഒരുപാട് വഴികളുണ്ട്,' എന്നാണ് അദ്ദേഹം പറഞ്ഞത്. 'അതിനര്‍ത്ഥം നമ്മള്‍ അവിടെ കുറച്ചുകാലം (ഖാര്‍ഗ് ദ്വീപില്‍) കഴിയേണ്ടിവരുമെന്നാണ്.'- ട്രംപ് പറഞ്ഞു.

ഖാര്‍ഗ് ദ്വീപിലെ പ്രതിരോധം വളരെ ദുര്‍ബലമാണെന്നും എളുപ്പത്തില്‍ പിടിച്ചെടുക്കാമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. 
 10,000 ത്തോളം സൈനികരെ ഇറാനിലേക്ക് അയച്ചുകൊണ്ട് പെന്റഗണ്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

us president donald trump says taking iran oil is a key goal hints at possible action on kharg island and extended military presence in the region



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago