HOME
DETAILS

 ബിഹാറില്‍ നിതീഷ് യുഗത്തിന് അന്ത്യം; എം.എല്‍.സി സ്ഥാനം രാജിവച്ചു, ഇനി രാജ്യസഭയില്‍

  
Web Desk
March 30, 2026 | 8:23 AM

end-of-nitish-era-in-bihar-resigns-mlc-to-move-to-rajya-sabha

പട്‌ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഭരണഘടനാപരമായ നിബന്ധനകള്‍ പാലിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാര്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍(എം.എല്‍.സി) നിന്ന് രാജിവച്ചു. ഒരാള്‍ക്ക് ഒരേ സമയം, പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും അംഗമായി തുടരാനാവില്ല. ഭരണഘടനയനുസരിച്ച് സ്ഥാനം ലഭിച്ച് 14 ദിവസത്തിുള്ളില്‍ ഏതെങ്കിലും ഒരു സീറ്റില്‍ നിന്ന് രാജിവെക്കണമെന്നാണ് നിയമം. മാര്‍ച്ച് 16 നാണ് നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നയാളാണ് നിതീഷ്. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് നിതീഷ് മുഖ്യമന്ത്രി പദവിയൊഴിയുന്നതെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍, പാര്‍ട്ടിയിലോ മന്ത്രിസഭയിലോ ഉള്ള അടുപ്പക്കാരുമായി കൂടിയാലോചന പോലും നടത്താതെയാണ് നിതീഷ് പദവിയൊഴിയാനും രാജ്യസഭയിലേക്ക് മത്സരിക്കാനും തീരുമാനിച്ചത്. മകന്‍ നിഷാന്ത് കുമാറിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനും രാജ്യസഭാ സീറ്റില്‍ മത്സരിപ്പിക്കാനും തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് നിതീഷ് പദവി ഒഴിയുന്നകാര്യം അറിയിച്ചത്. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷിനെ മുന്‍നിര്‍ത്തിയാണ് എന്‍.ഡി.എ പ്രചാരണം നടത്തിയത്. ഭരണത്തുടര്‍ച്ച നേടിയതോടെ നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി സമ്മതിച്ചെങ്കിലും വൈകാതെ പദവി തങ്ങള്‍ക്ക് കൈമാറണമെന്ന് ജെ.ഡി.യു നേതാക്കളോട് ബി.ജെ.പി സൂചിപ്പിച്ചിരുന്നു. 

ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണ് സാധ്യത. ബിഹാറിലെ സവിശേഷമായ രാഷ്ട്രീയ ഘടനയില്‍ വേരുറപ്പിച്ച ജെ.ഡി.യു എന്ന പാര്‍ട്ടിയെ പൂര്‍ണമായും കൈപ്പിടിയിലൊതുക്കുക എന്ന ബി.ജെ.പിയുടെ അജണ്ടയാണ് നിതീഷിന്റെ രാജ്യസഭാ പ്രവേശനത്തോടെ സാധ്യമാകുന്നത്. 

രാഷ്ട്രീയത്തിലോ പദവിയിലെ ഒട്ടും പരിചയമില്ലാത്ത നിതീഷിന്റെ മകന്‍ നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രി പദവി നല്‍കുന്നതോടെ ഭരണം സമ്പൂര്‍ണമായി ബി.ജെ.പിയുടെ കൈപ്പിടിയിലൊതുങ്ങും.

 

 

Nitish Kumar has resigned from his position as an MLC in Bihar and is set to move to the Rajya Sabha, marking a significant political shift. The development is being seen by some as the end of an era in Bihar politics, signaling a new phase in his political journey.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  3 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  3 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  3 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  3 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  3 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  3 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  3 days ago